കോന്നി: സംസ്ഥാനത്തെ ഇക്കോ ടൂറിസം സെന്ററുകളിൽ ഓൺലൈൻ പണമിടപാട് നടപ്പാക്കുന്നത് സംബന്ധിച്ച ചീഫ് ഫോറസ്റ്റ് കൺസേർവേറ്ററുടെ ഉത്തരവ് വിവാദമാകുന്നു. കേരളത്തിലെ എല്ലാ ഇക്കോ ടൂറിസം കേന്ദ്രങ്ങളിലും ജൂലൈ ഒന്നുമുതൽ നേരിട്ട് പണം വാങ്ങാതെ ടിക്കറ്റ് മുതൽ എല്ലാ സാമ്പത്തിക ഇടപാടുകളും എ.ടി.എം കാർഡുകൾ വഴിയോ ഗൂഗിൾ പേ വഴിമാത്രം നടത്തിയാൽ മതിയെന്നാണ് ഉത്തരവിൽ പറയുന്നത്. ഇപ്രകാരം കോന്നി ഇക്കോ ടൂറിസം സെന്ററിലും ഓൺലൈൻ പണമിടപാട് സംവിധാനം നടപ്പാക്കിയിരിക്കുകയാണ് വനം വകുപ്പ്. കഴിഞ്ഞ ദിവസമാണ് കോന്നി ഇക്കോടൂറിസം സെന്റർ, കഫേ അടക്കമുള്ള ഇടങ്ങളിൽ ഇവിടെ എത്തുന്ന വിനോദ സഞ്ചാരികളിൽനിന്ന് നേരിട്ട് പണം സ്വീകരിക്കാതെ ഓൺലൈൻ സംവിധാനത്തിലൂടെ മാത്രമായി പണം സ്വീകരിക്കാൻ തുടങ്ങിയത്. എന്നാൽ ഓൺലൈൻ പണമിടപാട് ആപുകൾ ഉപയോഗിക്കാൻ അറിയാത്ത ഒട്ടേറെ സാധാരണക്കാരായ ആളുകളെ ഈ നടപടി വെട്ടിലാക്കി. കഫേയിൽ അടക്കം ഇതുമൂലം വലിയ നഷ്ടമാണ് സംഭവിച്ചത്. പ്രായമായ ആളുകൾ സാധാരണയായി പണം നേരിട്ട് അടക്കുന്ന രീതിയാണ് ഇപ്പോഴും ഉപയോഗിക്കുന്നത്. ഇതു മനസ്സിലാക്കാതെയാണ് വനം വകുപ്പ് നടപടി. ഓൺലൈൻ പണമിടപാട് നടപ്പാക്കുന്നതിനൊപ്പം തന്നെ നേരിട്ടുള്ള പണമിടപാടുകൾ കൂടി നിലനിർത്തണമെന്നാണ് വിനോദ സഞ്ചാരികളുടെ ആവശ്യം.
WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.