തൃശൂര്‍: പുലികളിയുടെ ചരിത്രം തിരുത്തിയെഴുതി ഇന്ന് ഓണ്‍ലൈന്‍ പുലികളി. നാലോണ നാളായ ഇന്നു വൈകിട്ട് 3.30 മുതല്‍ 4.30 വരെയാണ് അയ്യന്തോള്‍ ദേശം പുലിക്കളി സംഘാടന സമിതിയുടെ ഫേസ്‌ബുക്ക് പേജില്‍ ലൈവ് പുലികളി അരങ്ങേറുക. 16 പുലികള്‍ സൂം ആപ് വഴി പലയിടങ്ങളില്‍ കളിക്കും. ഇത് ഒരു സ്‌ക്രീനില്‍ പല വിന്‍ഡോകളിലായി ഒരുമിച്ച് ഫേസ് ബുക് പേജില്‍ സംപ്രേഷണം ചെയ്യും. 16 പേര്‍ക്കും അവരവരുടെ വീട്ടുമുറ്റത്ത് കളിക്കാനുള്ള സ്ഥലം നിശ്ചയിച്ചിട്ടുണ്ട്. മൊബൈലിലൂടെ നല്‍കുന്ന പുലിക്കൊട്ടിനനുസരിച്ചു പുലികള്‍ കളിക്കും. പുലിവേഷമെല്ലാം സാനിറ്റൈസ് ചെയ്ത് പുലികളുടെ വീടുകളില്‍ എത്തിച്ചു. കോവിഡ് മൂലമുള്ള കര്‍ശന നിയന്ത്രണങ്ങള്‍ മൂലമാണ് പുലികളി ഇത്തവണ ഒഴിവാക്കിയത്.
ചരിത്രം തിരുത്തിയെഴുതി ഇന്ന് ഓണ്‍ ലൈനില്‍ പുലി ഇറങ്ങും ; ഓണ്‍ലൈന്‍ പുലികളി ഇന്നു വൈകിട്ട് 3.30 മുതല്‍ 4.30 വരെ
RECENT NEWS
Advertisment