ഓണ്‍ലൈന്‍ സെക്‌സ് : ആളുകളെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘം പിടിയില്‍

For full experience, Download our mobile application:
Get it on Google Play

തിരൂര്‍ : ഓണ്‍ലൈന്‍ ആപ്പ് ഉപയോഗിച്ച്‌ സ്വവര്‍ഗ സെക്സിനായി ആളുകളെ വിളിച്ചുവരുത്തി കെണിയില്‍പ്പെടുത്തി പണവും മറ്റും തട്ടിയെടുക്കുന്ന ഏഴംഗ സംഘത്തെ തിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. തിരൂര്‍ സ്വദേശികളായ കളത്തില്‍പറമ്പില്‍ ഹുസൈന്‍ (26), പുതിയത്ത് മുഹമ്മദ് സ്വാദിഖ് (20), കോഴിപറമ്പില്‍ മുഹമ്മദ് റിഷാല്‍ (18) എന്നിവരെ തിരൂര്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. കേസിലുള്‍പ്പെട്ട മറ്റ് നാല് പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്.

പ്രതികളില്‍ ഒരാള്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുകയും തുടര്‍ന്ന് പല ആളുകളുമായി ചാറ്റ് ചെയ്ത ശേഷം പണവും സ്ഥലവും പറഞ്ഞുറപ്പിച്ച്‌ സ്ഥലത്തേക്ക് വരാന്‍ പറയുകയാണ് ചെയ്യുന്നത്. തുടര്‍ന്ന് സ്ഥലത്തെത്തുന്ന ആവശ്യക്കാരനെ പ്രതികളെല്ലാവരും കൂടിച്ചേര്‍ന്ന് ഫോണിലും മറ്റും വീഡിയോ എടുത്ത് പോലീസിനേയും ബന്ധുക്കളേയും അറിയിക്കുമെന്നും സാമൂഹിക മാധ്യമത്തില്‍ പ്രചരിപ്പിക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടുകയാണ് രീതി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരുടെ പരാതിയില്‍ തിരൂര്‍ പോലീസ് കേസെടുക്കുകയും പിന്നീട് മുഴുവന്‍ പ്രതികളെയും പിടികൂടുകയുമായിരുന്നു.

അന്വേഷണത്തില്‍ പ്രതികള്‍ സമാനമായ രീതിയില്‍ മറ്റ് പലരെയും ബ്ലാക്ക്മെയില്‍ ചെയ്തതായി വിവരം ലഭിച്ചിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് അറിയിച്ചു. തിരൂര്‍ ഇന്‍സ്പെക്ടര്‍ എസ് എച്ച്‌ ഒ. ജീജോ എം ജെ, എസ് ഐ. അബ്ദുല്‍ ജലീല്‍ കറുത്തേടത്ത്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഉണ്ണിക്കുട്ടന്‍, ഷിജിത്ത്, അക്ബര്‍, രഞ്ജിത്ത്, അനീഷ് ദാമോദര്‍ എന്നിവരുള്‍പ്പെട്ട അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം....

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി

0
കൊച്ചി: ലോകമെമ്പാടുമുള്ള മലയാളികൾക്ക് സമ്പൽ സമൃദ്ധിയുടേയും സമത്വത്തിന്റേയും സൗഹാർദത്തിന്റേയും ഓണാശംസകൾ നേർന്ന്...

ഉത്തരവാദിത്തങ്ങൾ പുതിയ തലമുറയ്ക്ക് കൈമാറേണ്ട സമയമായി ; നിതിൻ ഗഡ്കരി

0
ന്യൂഡൽഹി : കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച അഭ്യൂഹങ്ങളും ചർച്ചകളും പുരോഗമിക്കുന്നതിനിടെ...

ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം

0
തിരുവനന്തപുരം: ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം. ഡിവൈഎഫ്ഐ ഡൽഹി സ്റ്റേറ്റ്...