ഷെയര്‍ ട്രേഡിംഗ് നടത്തി ലാഭവിഹിതം നല്‍കാമെന്ന് വാഗ്ദാനം ; ആലപ്പുഴ സ്വദേശിക്ക് നഷ്ടമായത് ലക്ഷങ്ങള്‍

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: ആലപ്പുഴയില്‍ ഓണ്‍ലൈനായി ഷെയര്‍ ട്രേഡിംഗ് നടത്തി ലാഭവിഹിതം നല്‍കാമെന്ന് വാഗ്ദാനം നല്‍കി തട്ടിപ്പ്. ആലപ്പുഴ പുതുക്കുണ്ടം സ്വദേശി അലക്‌സാണ്ടര്‍ തോമസാണ് തട്ടിപ്പിനിരയായത്.ആറ് ലക്ഷം രൂപയാണ് തട്ടിപ്പുകാര്‍ കവര്‍ന്നത്. 2024 നവംബര്‍ 24ലാണ് അലക്‌സാണ്ടര്‍ ഇന്‍സ്റ്റഗ്രാമില്‍ ട്രേഡിംഗിന്റെ പരസ്യം കാണുന്നത്. ലിങ്ക് വഴി ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകുകയായിരുന്നു. തുടര്‍ന്ന് ട്രേഡിങ് വഴിപണം ലഭിക്കുകയും ചെയ്തു. കൂടുതല്‍ പണം നല്‍കിയാല്‍ 300 ശതമാനം വരെ ലാഭം നല്‍കാമെന്നാണ് തട്ടിപ്പുകാര്‍ അലക്‌സാണ്ടറിന് വാഗ്ദാനം നല്‍കിയത്. അക്കൗണ്ട് വഴി ട്രേഡ് ചെയ്യാമെന്നും തട്ടിപ്പ് സംഘം അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് 17000 രൂപ അലക്‌സാണ്ടര്‍ നല്‍കുകയായിരുന്നു. ഡിസംബര്‍ 23 നാണ് ഈ തുക നിക്ഷേപിക്കുന്നത്. പിന്നീട് ഇവരുടെ പല അക്കൗണ്ടുകളില്‍ ആയി 6,19,803 രൂപയോളം ഇയാള്‍ നിക്ഷേപിച്ചു.

അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കാന്‍ ശ്രമിക്കവെ ഇന്‍കം ടാക്‌സ് അടയ്ക്കാനായി മെസേജ് വരികയായിരുന്നു. ഇത് തട്ടിപ്പ് ആണെന്ന് സംശയം തോന്നിയ അലക്‌സാണ്ടര്‍ സെബിയുടെ ഹെല്‍പ് ലൈനില്‍ വിളിച്ച് അന്വേഷിച്ചു. അവിടെ നിന്ന് വിവരം തെറ്റാണെന്ന് മനസിലായതും ഹരിപ്പാട് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. അക്കൗണ്ട് നമ്പറുകള്‍ മാത്രമാണ് അലക്‌സാണ്ടറിന്റെ കൈവശമുളളത്. കമ്പനിയെ പറ്റിയോ പണമിടപാട് നടത്തിയ മറ്റു വ്യക്തികളെയോ അറിയില്ലെന്ന് അലക്‌സാണ്ടര്‍ പോലീസിനോട് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിരോധിത തീവ്രവാദ സംഘടനയായ അൽ ക്വയിദയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു , 19കാരൻ അറസ്റ്റിൽ

0
ലക്‌നൗ: അൽ ക്വയിദയുടെ ആശയം പ്രചരിപ്പിച്ച 19-കാരനെ ഉത്തർപ്രദേശ് പോലീസിന്റെ...

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...