ജലഭവന് മുന്നിൽ പ്രതിഷേധവുമായി ബി.എം.എസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഫയൽ നീക്കം വേഗത്തിലാക്കാനും കാര്യക്ഷമത കൂട്ടാനും മുഖ്യമന്ത്രി ‘ഡാറ്റാ ഡ്രിവൺ’ ഭരണത്തെക്കുറിച്ച് സംസാരിക്കുമ്പോൾ, ജല അതോറിറ്റിയിൽ ഓൺലൈൻ സ്ഥലംമാറ്റ നടപടികൾ നിർത്തിവെച്ച് അട്ടിമറിക്കുന്നതായി ആക്ഷേപം. അഴിമതിയും സ്വജനപക്ഷപാതവും ലക്ഷ്യം വെച്ച് ഉന്നതരുടെ ഒത്താശയോടെ പൊതുസ്ഥലംമാറ്റം അട്ടിമറിക്കുന്നതിനെതിരെ കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് സംഘ് (BMS) തിരുവനന്തപുരം ജല ഭവന് മുന്നിൽ പ്രതിഷേധ സമരം തുടങ്ങി. ഭരണരംഗം കൂടുതൽ സുതാര്യമാക്കാൻ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിക്കുമ്പോഴാണ് ജല അതോറിറ്റിയിൽ നിലവിലുണ്ടായിരുന്ന ഓൺലൈൻ സ്ഥലംമാറ്റ സംവിധാനം ഓഫാക്കിയിരിക്കുന്നത്.

സുതാര്യമായ ഓൺലൈൻ രീതി ഒഴിവാക്കി, മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി സ്ഥലംമാറ്റ പട്ടികയിൽ വൻതോതിൽ തിരിമറി നടത്താനാണ് ഈ നീക്കമെന്ന് സമരം ഉദ്ഘാടനം ചെയ്ത കേരള എൻ.ജി.ഒ സംഘ് സംസ്ഥാന സെക്രട്ടറി പ്രദീപ് പുള്ളിത്തല ആരോപിച്ചു. വർഷങ്ങളായി ഒരേ സ്ഥലങ്ങളിൽ തുടരുന്ന ചിലർക്ക് അനുകൂലമായ സാഹചര്യം ഒരുക്കാനും അർഹരായ ജീവനക്കാരെ അവഗണിക്കാനുമാണ് ഈ അട്ടിമറിക്ക് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിലെ ഓൺലൈൻ സ്ഥലംമാറ്റം അട്ടിമറിക്കുന്നത് മുഖ്യമന്ത്രി അറിഞ്ഞിട്ടാണോ എന്ന് സംഘടന ചോദിക്കുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ വാഹനാപകടത്തിൽ വലതുകൈ അറ്റു ; 17 ശസ്ത്രക്രിയകൾ ; കിടപ്പിലായ ജീവനക്കാരിയെ...

0
ചേർത്തല: തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെയുണ്ടായ വാഹനാപകടത്തിൽ വലതുകൈ അറ്റുപോവുകയും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത്...

കോഴിക്കോട് നഗരത്തിൽ പട്രോളിങ്ങിനിടെ പോലീസിന് നേരെ ആക്രമണം ; ഉദ്യോഗസ്ഥന് പരിക്ക്

0
കോഴിക്കോട് : കോഴിക്കോട് ന​ഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പോലീസിന് നേരേ ആക്രമണം....

ഭാരതത്തിൽ മുസ്ലീങ്ങൾ ഉണ്ടാകരുതെന്ന് കരുതുന്നവർ യഥാർഥ ഹിന്ദുവല്ല : ആർഎസ്എസ് മേധാവി മോഹൻ ഭാ​ഗവത്

0
ന്യൂയോർക്ക്: ഹിന്ദുരാഷ്ട്ര സങ്കൽപം എന്നാൽ മുസ്ലീങ്ങളെ ഒഴിവാക്കിയുള്ളതല്ലെന്ന് ആർഎസ്എസ് മേധാവി മോഹൻ...

യുവാവിനെ തട്ടിക്കൊണ്ടുപോയി നഗ്നനാക്കി മോചനദ്രവ്യം ആവശ്യപ്പെട്ട കേസ് : ഒരാൾ കൂടി അറസ്റ്റിൽ

0
കോഴിക്കോട്: ബെം​ഗളൂരുവിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി ന​ഗ്നനാക്കി മര്‍ദ്ദിക്കുകയും രക്ഷിതാക്കളെ വിളിച്ച്...