ഓ​ൺ​ലൈ​ൻ വി​സ ത​ട്ടി​പ്പ് : യു​വാ​വി​ന് ന​ഷ്ട​മാ​യത് 18000 രൂപ

For full experience, Download our mobile application:
Get it on Google Play

ക​ണ്ണൂ​ർ: വി​സ ത​ട്ടി​പ്പി​ൽ കു​ടു​ങ്ങി​യ യു​വാ​വി​ന് ഓ​ൺ​ലൈ​നി​ലൂ​ടെ 18,000 രൂ​പ ന​ഷ്ട​മാ​യി. തി​ലാ​നൂ​ർ സ്വ​ദേ​ശി​ക്കാ​ണ് പ​ണം ന​ഷ്ട​മാ​യ​ത്. ഓ​ൺ​ലൈ​ൻ ചാ​റ്റി​ങ്ങി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട വ്യ​ക്തി​ക്കാ​ണ് ഗൂ​ഗ്ൾ​പേ വ​ഴി തു​ക അ​യ​ച്ച​ത്. ക​മ്പ​നി​യെ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ഗൂ​ഗി​ളി​ൽ പ​രി​ശോ​ധി​ച്ച് ബോ​ധ്യ​പ്പെ​ട്ട​തോ​ടെ​യാ​ണ് സെ​പ്റ്റം​ബ​ർ 10ന് ​എ​റ​ണാ​കു​ളം സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഷെ​ഫീ​ഖ് എ​ന്ന് പ​രി​ച​യ​​പ്പെ​ടു​ത്തി​യ വ്യ​ക്തി​യു​ടെ എ​റ​ണാ​കു​ളം ഫെ​ഡ​​റ​ൽ ബാ​ങ്ക് അ​ക്കൗ​ണ്ടി​ലേ​ക്ക് പ​ണം ഗൂ​ഗ്ൾ​പേ വ​ഴി അ​യ​ച്ച​ത്. ദു​ബൈ​യി​ലെ പ്ര​മു​ഖ ക​മ്പ​നി​യാ​യ ആ​ർ​ക്കേ​ഡ് സ്റ്റാ​ർ ക​ൺ​സ്ട്ര​ക്ഷ​ൻ എ​ൽ.​എ​ൽ.​സി എ​ന്ന സ്ഥാ​പ​ന​ത്തി​ലേ​ക്ക് നി​യ​മ​ന​ത്തി​ന് എ​ന്നു പ​റ​ഞ്ഞാ​ണ് വി​സ വാ​ഗ്ദാ​നം ചെ​യ്ത​ത്. ക​മ്പ​നി​യു​ടേ​തെ​ന്ന് തോ​ന്നി​പ്പി​ക്കു​ന്ന രേ​ഖ​ക​ളും വാ​ട്സ്ആ​പ്പി​ൽ അ​യ​ച്ചു നൽകുകയും ചെയ്തു. ര​ണ്ടാ​ഴ്ച​കൊ​ണ്ട് വി​സ​യും ടി​ക്ക​റ്റും വ​രു​മെ​ന്ന് അ​റി​യി​ച്ചെ​ങ്കി​ലും ഒ​രു മാ​സ​മാ​യി​ട്ടും ഇ​വ കി​ട്ടാ​താ​യ​തോ​ടെ​യാ​ണ് വ​ഞ്ചി​ക്ക​പ്പെ​ട്ടെ​ന്ന് യു​വാ​വി​ന് ബോ​ധ്യ​മാ​യ​ത്. തു​ട​ർ​ന്ന് എ​ട​ക്കാ​ട് പോലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അഞ്ച് മുതല്‍ 17 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് സൗജന്യമായി ആധാര്‍ പുതുക്കാം – നവജാത...

0
പത്തനംതിട്ട : അഞ്ച് മുതല്‍ 17 വയസ് വരെയുള്ള കുട്ടികളുടെ ബയോമെട്രിക്...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല – പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നിരവധി ഒഴിവുകള്‍

0
വായനപക്ഷാചരണം ജില്ലാതല ഉദ്ഘാടനം ജൂണ്‍ 19 ന് ജില്ല ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍...

തോട്ടത്തിൽ നിന്ന് വാഴക്കുല വെട്ടുന്നതിനിടെ പാമ്പുകടിയേറ്റു ; കടിച്ച പാമ്പുമായി ആശുപത്രിയിലെത്തി വയോധികൻ

0
കോഴിക്കോട് : കോഴിക്കോട് ചമലിൽ വയോധികന് പാമ്പുകടിയേറ്റു. ചമൽ സ്വദേശി ശിവന്...

‘എൽ നിനോ’ വീണ്ടും സജീവമാകുന്നു ; യുഎഇയിൽ ചൂടും ഈർപ്പവും ഉയരും

0
ദുബായ് : പസഫിക് സമുദ്രത്തിൽ രൂപംകൊള്ളുന്ന എൽ നിനോ കാലാവസ്ഥാ പ്രതിഭാസം...