Wednesday, October 16, 2024 1:53 pm

4 ദിവസം കൂടി മാത്രം : ജനപ്രിയ ഉല്‍പ്പന്നങ്ങള്‍ക്ക് അടക്കം വൻ വിലക്കുറവ് ; 50/50 പദ്ധതി, സപ്ലൈകോയുടെ ഓഫർ പെരുമഴ

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ: സപ്ലൈകോയുടെ അമ്പതാം വാർഷികത്തോട് അനുബന്ധിച്ച് വൻ ഓഫറുകളും വിലക്കുറവുകളും നൽകുന്ന 50/50 (ഫിഫ്റ്റി/ഫിഫ്റ്റി), സപ്ലൈകോ ഹാപ്പി അവേഴ്സ് എന്നീ പദ്ധതികൾ ഓഗസ്റ്റ് 13ന് അവസാനിക്കും. ജൂൺ 25 മുതൽ 50 ദിവസത്തേക്ക് ആയിരുന്നു ഈ പദ്ധതികൾ നടപ്പാക്കിയത്. സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റ്, ഹൈപ്പര്‍മാര്‍ക്കറ്റ്, പീപ്പിള്‍സ് ബസാര്‍ എന്നിവിടങ്ങളിൽ നിന്ന് ഉച്ചയ്ക്ക് രണ്ടു മുതല്‍ മൂന്നു വരെയുള്ള സമയത്ത് സബ്സിഡിയിതര സാധനങ്ങള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് ബില്‍ തുകയില്‍ നിന്നും 10 ശതമാനം കുറവ് നല്‍കുന്ന പദ്ധതിയാണ് ഹാപ്പി അവേഴ്സ്. നിലവിലുള്ള വിലക്കുറവിന് പുറമേയാണ് ഹാപ്പി അവേഴ്‌സിലെ 10 ശതമാനം വിലക്കുറവ്.

സപ്ലൈകോയുടെ സ്വന്തം ബ്രാന്‍ഡ് ആയ ശബരി ഉല്‍പ്പന്നങ്ങളും മറ്റ് നിത്യോപയോഗ സാധനങ്ങളും ഉള്‍പ്പെടെ 50 ജനപ്രിയ ഉല്‍പ്പന്നങ്ങള്‍ക്ക് വിലക്കുറവും പ്രത്യേകം ഓഫറുകളും 50/ 50 പദ്ധതിയിലുണ്ട്. 300 രൂപ വിലയുള്ള ശബരി ഹോട്ടല്‍ ബ്ലെന്‍ഡ് ടീ ഒരു കിലോ 270 രൂപയ്ക്ക് നല്‍കുന്നതോടൊപ്പം 250 ഗ്രാം ശബരി ലീഫ് ടീ സൗജന്യമായി നല്‍കും. 80 രൂപ വിലയുള്ള 250 ഗ്രാം ശബരി ഗോള്‍ഡ് ടീ 64 രൂപയ്ക്ക് നല്‍കും. 60 രൂപ വിലയുള്ള ശബരി ചക്കി ഫ്രഷ് ആട്ട 20 ശതമാനം വിലകുറച്ച് 48 രൂപയ്ക്കും, 79 രൂപ വിലയുള്ള ഒരു കിലോഗ്രാം ശബരി അപ്പം പൊടി, പുട്ടുപൊടി എന്നിവ 63 രൂപയ്ക്കും 50 ദിവസത്തേക്ക് നല്‍കും.

ശബരി മുളകുപൊടി , മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, ചിക്കന്‍ മസാല, സാമ്പാര്‍ പൊടി, കടുക് എന്നിവയ്ക്കും 25 ശതമാനം വരെ വിലക്കുറവുണ്ട്. 500ഗ്രാം റിപ്പിള്‍ പ്രീമിയം ഡസ്റ്റ് ടിയോടൊപ്പം 500 ഗ്രാം പഞ്ചസാര നല്‍കും. ഉജാല, ഹെന്‍കോ, സണ്‍ പ്ലസ് തുടങ്ങി വിവിധയിനം ബ്രാന്‍ഡുകളുടെ വാഷിംഗ് പൗഡറുകള്‍, ഡിറ്റര്‍ജെന്റുകള്‍ എന്നിവയ്ക്ക് വലിയ വിലക്കുറവുണ്ട്. നമ്പീശന്‍സ് ബ്രാന്‍ഡിന്റെ നെയ്യ് തേന്‍, എള്ളെണ്ണ, ചന്ദ്രിക, സന്തൂര്‍ ബ്രാന്‍ഡുകളുടെ സോപ്പ്, നിറപറ, ബ്രാഹ്‌മിന്‍സ് ബ്രാന്റുകളുടെ മസാല പൊടികള്‍, ബ്രാഹ്‌മിന്‍സ് ബ്രാന്‍ഡിന്റെ അപ്പം പൊടി, റവ, പാലട മിക്‌സ്, കെലോഗ്‌സ് ഓട്‌സ്, ഐടിസി ആശിര്‍വാദ് ആട്ട, ഐടിസിയുടെ തന്നെ സണ്‍ ഫീസ്റ്റ് ന്യൂഡില്‍സ്, മോംസ് മാജിക്, സണ്‍ ഫീസ്റ്റ് ബിസ്‌ക്കറ്റുകള്‍, ഡാബറിന്റെ തേന്‍ ഉള്‍പ്പെടെയുള്ള വിവിധ ഉല്‍പ്പന്നങ്ങള്‍, ബ്രിട്ടാനിയ ബ്രാന്‍ഡിന്റെ ഡയറി വൈറ്റ്‌നര്‍, കോള്‍ഗേറ്റ് തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ക്കാണ് വിലക്കുറവും ഓഫറും നല്‍കുന്നത്.

kannattu
dif
ncs-up
previous arrow
next arrow
Advertisment
silpa-up
sam
shanthi--up
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

എഡിഎമ്മിന്‍റെ മരണം ; പി പി ദിവ്യയുടെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധ മാർച്ച്

0
കണ്ണൂര്‍ : കണ്ണൂരിൽ എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ കണ്ണൂർ ജില്ലാ...

മലയാലപ്പുഴ എൽ.പി. സ്‌കൂളിന് പുതിയകെട്ടിടം പൂർത്തിയാകുന്നു

0
മലയാലപ്പുഴ : നഗരമദ്ധ്യത്തിൽ ഉള്ള മലയാലപ്പുഴ ഗവ.എൽ.പി.സ്‌കൂൾ അവിടെനിന്നും മാറ്റുന്നു. പഞ്ചായത്ത്...

ചുങ്കപ്പാറ സെയ്ന്റ് ജോർജ്സ് ഹൈസ്കൂളിൽ ‘ജ്വലിക്കുന്ന മനസ്സുകൾ’ എന്ന പേരിൽ മോട്ടിവെഷണൽ ക്ലാസ് നടത്തി

0
മല്ലപ്പള്ളി : ഇന്ത്യയുടെ മുൻ രാഷ്‌ട്രപതി ഡോ. എ.പി.ജെ. അബ്ദുൾ കലാമിന്റെ...

ടാറ്റയ്ക്ക് സുരക്ഷ വെറും വാക്കല്ല, എ‌സ്‌യുവികൾക്ക് ക്രാഷ് ടെസ്റ്റിൽ അഞ്ച് സ്റ്റാർ

0
സുരക്ഷയുടേയും കരുത്തിന്റേയും പേരില്‍ നേരത്തെ തന്നെ പ്രസിദ്ധമാണ് ടാറ്റ മോട്ടോഴ്‌സ്. അവരുടെ...