Saturday, April 12, 2025 10:23 pm

പാര്‍ട്ടി കണ്ണുരുട്ടി … ആക്രമണം അപകടമാക്കി വനിത നേതാവ്‌

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: എസ്‌എഫ്‌ഐ ഏരിയ പ്രസിഡന്റും കേരള സര്‍വകലാശാല യൂണിയന്‍ വൈസ് ചെയര്‍പഴ്സണുമായി തന്നെ ഡിവൈഎഫ്‌ഐ ബ്ലോക്ക് ഭാരവാഹിയായ അമ്പാടി ഉണ്ണി ബൈക്കിടിച്ചു വീഴ്‌ത്തി മര്‍ദ്ദിച്ചെന്ന വാര്‍ത്തകള്‍ നിഷേധിച്ച്‌ ചിന്നു. ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി വീട്ടിലെത്തിയ ശേഷമാണ് ഫേസ്‌ബുക്ക് കുറിപ്പ്. നടന്നത് അപകടം മാത്രമാണ്. വിഷയത്തില്‍ സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലും വരുന്ന വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണ്. സംഭവത്തിലേക്ക് എസ്‌എഫ്‌ഐയെയും ഡിവൈഎഫ്‌ഐയെയും സിപിഐഎമ്മിനെയും ബോധപുര്‍വ്വമായി വലിച്ചിഴക്കുന്നത് ചിലരുടെ വ്യക്തിതാല്‍പര്യങ്ങള്‍ നേടിയെടുക്കുന്നതിന് വേണ്ടിയിട്ടാണെന്നും ചിന്നു ഫേസ്‌ബുക്കിലൂടെ പറഞ്ഞു.

ചിന്നുവിന്റെ കുറിപ്പ്
”പ്രിയപ്പെട്ടവരേ..കഴിഞ്ഞ ദിവസം എനിക്കുണ്ടായ ഒരു ആക്സിഡന്റുമായി ബന്ധപ്പെട്ട് ഇന്നലെ മുതല്‍ സോഷ്യല്‍ മീഡിയയിലും മറ്റ് വാര്‍ത്താ മാധ്യമങ്ങളിലും വരുന്ന വാര്‍ത്തകള്‍ തികച്ചും വാസ്തവ വിരുദ്ധമാണ്. അതുമായി ബന്ധപ്പെട്ട് എന്റെ പ്രസ്ഥാനങ്ങളായ SFIയേയും DYFIയേയും CPI(M)നേയും ബോധപുര്‍വ്വമായി വലിച്ചിഴക്കുന്നത് ചിലരുടെ വ്യക്തിതാല്‍പര്യങ്ങള്‍ നേടിയെടുക്കുന്നതിന് വേണ്ടിയിട്ടാണ്. ഇത്തരത്തില്‍ പ്രചരിച്ചു കൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ എന്റെ അറിവോ സമ്മതത്തോടോ കൂടിയല്ല. എന്റെ സുഹൃത്തുക്കളോട് എനിക്കൊന്നേ പറയാനുള്ളൂ ഞാന്‍ ആരോഗ്യവതിയായി തന്നെ എന്റെ വീട്ടിലുണ്ട്.”

അതേസമയം അമ്പാടി ഉണ്ണിക്കെതിരായ പാര്‍ട്ടി കമ്മീഷന്‍ നടപടികളുമായി മുന്നോട്ട് പോകുമെന്ന് ഡിവൈഎഫ്‌ഐ അറിയിച്ചു. കഴിഞ്ഞദിവസമായിരുന്നു സംഭവം. എസ്‌എഫ്‌ഐ ഹരിപ്പാട് ഏരിയ പ്രസിഡന്റായ ചിന്നുവിനെ ഡിവൈഎഫ്‌ഐ ബ്ലോക്ക് വൈസ് പ്രസിഡന്റായ അമ്പാടി ഉണ്ണി ആക്രമിച്ചെന്നായിരുന്നു വാര്‍ത്തകള്‍. ഹരിപ്പാട് നാരകത്തറയില്‍ വെച്ചാണ് ചിന്നുവിന് നേരെ ആക്രമണമുണ്ടായത്. സുഹൃത്തിനൊപ്പം ബൈക്കില്‍ വരുമ്പോള്‍ ഇടിച്ചു വീഴ്‌ത്തിയ ശേഷം അമ്പാടി ഉണ്ണി മര്‍ദ്ദിക്കുകയായിരുന്നു. മോശം പെരുമാറ്റത്തിന്റെ പേരില്‍ ചിന്നു അടക്കമുള്ളവര്‍ അമ്പാടി ഉണ്ണിക്കെതിരെ പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ഡിവൈഎഫ്‌ഐ നിയോഗിച്ച കമ്മീഷന്‍ അന്വേഷണം നടത്തി വരുന്നതിനിടെയാണ് ആക്രമണം നടന്നതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സംഭവം മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ അമ്പാടി ഉണ്ണിയെ പുറത്താക്കിയിരുന്നു.

അമ്പാടി ഉണ്ണിക്കെതിരെ ചിന്നു പാര്‍ട്ടി നേതൃത്വത്തിനു പരാതി നല്‍കിയിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് ആക്രമണമെന്നാണ് സൂചന. വാര്‍ത്തകളെ തുടര്‍ന്ന് വനിതാ എസ് ഐ ചിന്നുവിനെ കണ്ടിരുന്നു. മൊഴിയും രേഖപ്പെടുത്തി. എന്നാല്‍ കേസെടുക്കില്ലെന്നാണ് ഇപ്പോള്‍ പോലീസ് പറയുന്നത്. ഇതിന് കാരണം പരാതിക്കാരിക്ക് പരാതിയില്ലാത്തതു കൊണ്ടാണെന്ന് പോലീസ് പറയുന്നു. പരാതി ഇല്ലെന്ന് ചിന്നു പറഞ്ഞെന്നാണ് പോലീസ് വിശദീകരണം. ഇതോടെ പാര്‍ട്ടി ഇടപെടലുകളിലൂടെ കേസൊഴിവാക്കി എന്നാണ് സൂചന. കേസെടുത്തിരുന്നുവെങ്കില്‍ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തേണ്ടി വരുമായിരുന്നു. അങ്ങനെ എങ്കില്‍ ഉണ്ണിക്ക് ജയിലില്‍ കഴിയേണ്ടി വരുമായിരുന്നുവെന്നതാണ് വസ്തുത.

പരാതിയില്ലാത്തതിനാലാണ് കേസെടുക്കാത്തതെന്ന് ഹരിപ്പാട് സിഐ പറഞ്ഞു. വനിതാ എസ് ഐ ആശുപത്രിയില്‍ എത്തി പെണ്‍കുട്ടിയെ കണ്ടിരുന്നു. കേസിന് താല്‍പ്പര്യമില്ലെന്നാണ് ചിന്നു പറഞ്ഞതെന്ന് സിഐ. പറഞ്ഞു. അതേ സമയം പോലീസ് നിലപാട് ശരിയല്ലെന്നാണ് നിയമ വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. കൊഗ്നിസിബിള്‍ ഒഫന്‍സ് ശ്രദ്ധയില്‍ പെട്ടാല്‍ പരാതി ഇല്ലെങ്കിലും കേസെടുക്കാന്‍ പോലീസിന് ബാധ്യതയുണ്ട്. സിആര്‍പിസിയിലും പോലീസ് നിയമത്തിലും ഇത് പറയുന്നുണ്ട്. അതേ സമയം നിയമനടപടിക്ക് പോകേണ്ടത് പെണ്‍കുട്ടിയെന്ന് ഡിവൈഎഫ്‌ഐ ജില്ലാ നേതൃത്വം വ്യക്തമാക്കി. മാത്രമല്ല പരാതി കിട്ടിയപ്പോള്‍ തന്നെ അമ്പാടി ഉണ്ണിയെ സസ്പെന്‍ഡ് ചെയ്തിരുന്നുവെന്നും നേതൃത്വം വിശദീകരണം നല്‍കി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അയ്യപ്പഭക്തരിൽ പത്തോളം പേർക്ക് ഭക്ഷ്യ വിഷബാധ ; പമ്പയിലെ ഹോട്ടൽ പൂട്ടിച്ചു

0
പമ്പ: ശബരിമല ദർശനത്തിന് എത്തിയ അയ്യപ്പഭക്തരിൽ പത്തോളം പേർക്ക് ഭക്ഷ്യ വിഷബാധയേറ്റ്...

വയനാട് നമ്പിക്കൊല്ലിയിൽ പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം നടത്തിയവരെ സാഹസികമായി കീഴടക്കി

0
കൽപ്പറ്റ: വയനാട് നമ്പിക്കൊല്ലിയിൽ പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം നടത്തിയവരെ സാഹസികമായി...

തകഴിയിൽ പള്ളിയിലെ ക്വയർ പ്രാക്ടീസിനിടെ വിദ്യാർത്ഥി കുഴഞ്ഞു വീണു മരിച്ചു

0
ആലപ്പുഴ: തകഴിയിൽ പള്ളിയിലെ ക്വയർ പ്രാക്ടീസിനിടെ വിദ്യാർത്ഥി കുഴഞ്ഞു വീണു മരിച്ചു. തകഴി...

മസ്‌കത്തിൽ ഇറാൻ-യുഎസ് ആദ്യ റൗണ്ട് ചർച്ചകൾ അവസാനിച്ചു

0
മസ്‌കത്ത്: മസ്‌കത്തിൽ ഇറാൻ-യുഎസ് ആദ്യ റൗണ്ട് ചർച്ചകൾ അവസാനിച്ചു. അന്തരീക്ഷം 'പോസിറ്റീവ്'...