മസ്‌കത്തിൽ ഇറാൻ-യുഎസ് ആദ്യ റൗണ്ട് ചർച്ചകൾ അവസാനിച്ചു

For full experience, Download our mobile application:
Get it on Google Play

മസ്‌കത്ത്: മസ്‌കത്തിൽ ഇറാൻ-യുഎസ് ആദ്യ റൗണ്ട് ചർച്ചകൾ അവസാനിച്ചു. അന്തരീക്ഷം ‘പോസിറ്റീവ്’ ആണെന്ന് ഉദ്യോഗസ്ഥർ. ചർച്ച അടുത്ത ആഴ്ചയും തുടരാൻ ഇരുപക്ഷവും സമ്മതിച്ചതായി ഇറാൻ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. രണ്ടര മണിക്കൂറിലധികം നീണ്ട പരോക്ഷ ചർച്ചകൾക്ക് ശേഷം വിദേശകാര്യ മന്ത്രി അബ്ബാസ് അരഘിയും യുഎസ് മിഡിൽ ഈസി പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്‌കോഫും ചർച്ചാ വേദി വിടുമ്പോൾ ഒമാനി വിദേശകാര്യ മന്ത്രിയുടെ സാന്നിധ്യത്തിൽ ഏതാനും മിനിറ്റ് സംസാരിച്ചുവെന്നും ഇറാൻ മന്ത്രാലയം പറഞ്ഞു. ഇറാനിയൻ ആണവ പദ്ധതിയെക്കുറിച്ചും ഇറാന് മേലുള്ള ഉപരോധങ്ങൾ നീക്കം ചെയ്യുന്നതിനെക്കുറിച്ചും ഇറാനിലെയും യുഎസിലെയും ഉന്നത ഉദ്യോഗസ്ഥർ ഒമാൻ വിദേശകാര്യമന്ത്രി സയ്യിദ് ബദർ അല് ബുസൈദി വഴി അതത് ഭരണകൂടങ്ങളുടെ വീക്ഷണങ്ങൾ കൈമാറി. അതേസമയം ഇറാൻ-യുഎസ് ചർച്ചയുടെ ആത്യന്തിക ലക്ഷ്യം പ്രാദേശികവും ആഗോളവുമായ സമാധാനമാണെന്ന് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ അൽ ബുസൈദി പറഞ്ഞു. മസ്‌കത്തിൽ നടന്ന ഇറാൻ-യുഎസ് ചർച്ചകൾ സൗഹൃദപരമായ അന്തരീക്ഷത്തിലായിരുന്നുവെന്നും കാഴ്ചപ്പാടുകൾ തമ്മിൽ ബന്ധിപ്പിക്കുന്നതിനും ആത്യന്തികമായി പ്രാദേശികവും ആഗോളവുമായ സമാധാനം കൈവരിക്കുന്നതിനും സഹായകമായെന്നും അദ്ദേഹം പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഗവ. പ്ലീഡർമാരുടെ പുതിയ പട്ടികയിറങ്ങി ; ലോയേഴ്സ് കോൺഗ്രസ് പ്രതിനിധികളെ ഉൾപ്പെടുത്തി

0
തിരുവനന്തപുരം: ഗവ. പ്ലീഡർമാരുടെ പുതിയ പട്ടിക ഇറങ്ങി. 17 സീനിയർ ഗവൺമെന്റ് പ്ലീഡർമാർ,...

വീണ്ടും റോബിൻ ബസ് – എംവി‍ഡി തർക്കം മുറുകുന്നു ; പതിവ് പോലെ സർവീസ്...

0
കോട്ടയം: വീണ്ടും റോബിൻ ബസ് - എംവി‍ഡി തർക്കം മുറുകുന്നു. കോട്ടയം...

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന് ; 5 വയസിൽ താഴെയുള്ള കുട്ടികൾക്ക് നൽകണം

0
തിരുവനന്തപുരം: ഇന്ത്യയെ പോളിയോ വിമുക്തമാക്കുന്നത് ലക്ഷ്യമിട്ട് ദേശവ്യാപകമായി നടത്തുന്ന പൾസ് പോളിയോ...

എംഎൽഎ പാർട്ടി മാറിയോ എന്ന യുഡിഎഫ് പരിഹാസത്തിന് ചുട്ടമറുപടിയുമായി അരുൺകുമാർ

0
മാവേലിക്കര: ഫേസ്ബുക്കിൽ യുഡിഎഫ് മണ്ഡലം കമ്മിറ്റി ഉന്നയിച്ച രാഷ്ട്രീയ വിമർശനങ്ങൾക്ക് കൃത്യമായ...