അടൂര്‍ : ശബരിമല നട തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ ജനറല്‍ ആശുപത്രിയില്‍ ആംബുലന്‍സില്ല. ഓ.പി നവീകരണം പൂര്‍ത്തിയായതുമില്ല. ഡോക്‌ടര്‍മാരുടെ പരിശോധനാ മുറിയിലും വരാന്തയിലും നിന്നു തിരിയാനിടമില്ല. അതിനാല്‍ രോഗികളുടെ തിക്കും തിരക്കുമാണ്. പനിയായി നിരവധി പേര്‍ എത്തുന്നുണ്ട്. ഇവര്‍ക്കിടയില്‍ തള്ളി നില്‌ക്കണ്ടി വരുന്നതിനാല്‍ മറ്റുള്ളവര്‍ക്കും പനി പിടിക്കാന്‍ സാധ്യത ഏറെയാണ്. ശബരിമല തീര്‍ഥാടനം ആരംഭിക്കും മുന്‍പ് ഓ.പി. വിഭാഗത്തിന്റെ നവീകരണം പൂര്‍ത്തിയാകുമെന്നാണ് അധികൃതര്‍ പറയുന്നത്. തിരക്കിന് അനുസൃതമായി ഇവിടെ ജീവനക്കാരില്ല.
നാല് നഴ്‌സിങ് അസിസ്‌റ്റന്റിന്റെയും രണ്ട് സ്‌റ്റാഫ് നഴ്‌സിന്റെയും ഒഴിവുകളാണ് ഉള്ളത്. ദിനംപ്രതി എകദേശം രണ്ടായിരത്തി മുന്നൂറിലധികം പേര്‍ ഇവിടെ ചികിത്സ തേടി ഓ. പി വിഭാഗത്തില്‍ എത്തുന്നുണ്ട്. 200 പേരെയാണ് കിടത്തി ചികിത്സി ക്കുന്നത്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ ശസ്‌ത്രക്രിയയും പ്രസവവും നടക്കുന്ന ആശു പത്രിയാണിത്. 38 ഡോക്‌ടര്‍മാരുണ്ടെങ്കിലും ഇതില്‍ എട്ടു പേര്‍ വര്‍ക്കിങ് അറേജ് മെന്റില്‍ പോയിരിക്കുകയാണ്. വാര്‍ഡില്‍ മെഡിക്കല്‍ ഓഫീസര്‍ തസ്‌തികയില്‍ പകലും രാത്രിയിലും രണ്ട് പേരെ നിയോഗിക്കണം. കൂടാതെ ഓരോ പ്രത്യേക വിഭാഗ ത്തില്‍ നിന്ന് ഓരോരുത്തരെ കാഷ്വാലിറ്റി ഓണ്‍കോള്‍ ഡോക്‌ടറായും പ്രവര്‍ത്തിക്കണം. ഇത്രയും തിരക്കുള്ള ഇവിടെ കൂടുതല്‍ ഡോക്‌ടര്‍മാരുടെ തസ്‌തിക അനുവദിക്കണമെന്ന ആവശ്യം ശക്‌തമാണ്. ഇവിടെ ഐ.സി.യുവില്‍ 15 കിടക്കകളാണുള്ളത്. ശസ്‌ത്രക്രിയകള്‍ കൂടുതല്‍ നടക്കുന്നതിനാലും ഐ.സി.യു വാര്‍ഡ് കുറവായതിനാലും ശസ്‌ത്രക്രിയയ്‌ക്ക് വിധേയരാകുന്നവര്‍ക്കെല്ലാവര്‍ക്കും ഐ.സി.യു വില്‍ കിടക്ക ലഭ്യമാക്കുന്നതില്‍ പരിമിതിയുണ്ട്.