റാന്നി : പുതിയ അദ്ധ്യയന വർഷത്തിലേക്ക് സ്കൂളുകൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോഴും വൈക്കം സ്കൂളിന് മുന്നിലെ അപടകക്കെണിക്ക് പരിഹാരമായില്ല. പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയോരത്ത് സ്ഥിതി ചെയ്യുന്ന റാന്നി – വൈക്കം ഗവ.യു.പി എസ്സ്സ്കൂളിലെ അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കുമാണ് അപടക ഭീഷണി നേരിടുന്നത്. തിരക്കേറിയ പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയിലൂടെ അമിതവേഗതയിൽ കടന്നു പോകുന്ന വാഹനങ്ങൾ സ്കൂൾ കോമ്പൗണ്ടിലേക്ക് ഏതു നിമിഷവും പതിക്കാം എന്ന സ്ഥിതിയിലാണ്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് സംസ്ഥാന പാതയിൽ അപകടത്തിൽപ്പെട്ട വാഹനത്തിന്റെ ബമ്പർ അടക്കമുള്ള അവശിഷ്ടങ്ങൾ സ്കൂളിന്റെ മുറ്റത്ത് വീണതാണ് ആശങ്കയ്ക്ക് കാരണം. ഇതു സംബന്ധിച്ച് ജനമൈത്രി പോലീസ് സമിതിയിലും താലൂക്ക് വികസന സമിതിയിലും സ്കൂൾ അധികൃതർ പരാതി അറിയിച്ചിട്ടുണ്ട്.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033