ജോലിസമയം കുറയ്ക്കുക : ലോക്കോ പൈലറ്റുമാരുടെ അനിശ്ചിതകാല സമരം ഇന്നാരംഭിക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ദക്ഷിണ റെയില്‍വേക്ക് കീഴിലുള്ള ലോക്കോ പൈലറ്റുമാര്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഇന്ന് അനിശ്ചിതകാല സമരം ആരംഭിക്കും. ഓള്‍ ഇന്ത്യ ലോക്കോ റണ്ണിങ് സ്റ്റാഫ് അസ്സോസിയേഷനാണ് ചട്ടപ്പടി സമരത്തിന് നേതൃത്വം നല്‍കുന്നത്. ജോലിസമയം 10 മണിക്കൂറാക്കുക, ആഴ്ചാവധി 46 മണിക്കൂറാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. ആവശ്യങ്ങള്‍ നടപ്പാക്കിയില്ലെങ്കില്‍ ജോലിസമയം കഴിഞ്ഞാലുടന്‍ അധികജോലി ചെയ്യാതെ വണ്ടി നിര്‍ത്തി പോകുമെന്നാണ് മുന്നറിയിപ്പ്.തിരുവനന്തപുരം ഉള്‍പ്പെടെ 21 റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡിനുകീഴില്‍ 5696 അസി. ലോക്കോപൈലറ്റുമാരെ നിയമിക്കുമെന്ന് റെയില്‍വേ വ്യക്തമാക്കിയിരുന്നു. ദക്ഷിണ റെയില്‍വേയില്‍ 218 ഒഴിവുകളാണുള്ളത്. കടുത്ത ജോലിഭാരമാണ് അതുണ്ടാക്കുന്നത്. ജനുവരി 20 മുതല്‍ ഫെബ്രുവരി 19 വരെ അപേക്ഷ സ്വീകരിച്ചിരുന്നു. എന്നാല്‍ മാസം മൂന്നു കഴിഞ്ഞിട്ടും തുടര്‍നടപടികള്‍ ഒന്നും ഉണ്ടായില്ലെന്നാണ് ആരോപണം.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാൻമസാലകൾ പ്ലാസ്റ്റിക് പായ്ക്കറ്റുകളിൽ വിൽക്കുന്നതിൽ നിരോധനം ; പുതിയ പാക്കേജിങ് നിയമം പ്രാബല്യത്തിൽ

0
ന്യൂഡൽഹി : പാൻമസാല പായ്ക്ക് ചെയ്യുന്നതിന് പ്ലാസ്റ്റിക് രഹിത വസ്തുക്കൾ നിർബന്ധമാക്കി...

കണ്ണൂരിലെ ഫാത്തിമത്ത് റിസയുടെ ആത്മഹത്യ : ഭർത്താവിന്റെ മാതാപിതാക്കളെ ചോദ്യം ചെയ്ത് പോലീസ്

0
കണ്ണൂർ: പൊയ്ത്തുംകടവിലെ ഫാത്തിമത്ത് റിസയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഭർത്താവ് ആസിഫിന്റെ മാതാപിതാക്കളെ...

ടാറ്റ സൺസിൽ നേതൃത്വ പ്രതിസന്ധി : എൻ. ചന്ദ്രശേഖരൻ സ്ഥാനമൊഴിഞ്ഞേക്കും

0
മുംബൈ : എന്‍. ചന്ദ്രശേഖരന്റെ പിന്മാറ്റം ടാറ്റ സണ്‍സില്‍ പെട്ടെന്നൊരു നേതൃമാറ്റത്തിന്...

ജീവിതത്തിൽ കുറുക്കുവഴികൾ തിരഞ്ഞെടുക്കരുത് ; ജെൻസികൾക്ക് സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി

0
ന്യൂഡൽഹി : ജെൻസികൾക്ക് സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ജീവിതത്തിൽ കുറുക്കുവഴികൾ തിരഞ്ഞെടുക്കരുതെന്നും...