മുംബൈ : എന്‍. ചന്ദ്രശേഖരന്റെ പിന്മാറ്റം ടാറ്റ സണ്‍സില്‍ പെട്ടെന്നൊരു നേതൃമാറ്റത്തിന് വഴിവെച്ചേക്കാം. ചാരിറ്റി കമ്മീഷണറുടെ തീരുമാനവും നോയല്‍ ടാറ്റയുടെ നിലപാടുകളും വരും ദിവസങ്ങളില്‍ നിര്‍ണായകമാകും. ടാറ്റാ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ സ്ഥാനമൊഴിഞ്ഞേക്കും. ഓഗസ്റ്റ് 18ന് നടക്കാനിരിക്കുന്ന വാർഷിക പൊതുയോഗത്തിന് മുന്നോടിയായാണ് നീക്കം. ടാറ്റാ ട്രസ്റ്റ് ചെയർമാൻ നോയൽ ടാറ്റയുമായുള്ള അഭിപ്രായവ്യത്യാസങ്ങളും ചന്ദ്രശേഖരനെ ഡയറക്ടറായി വീണ്ടും നിയമിക്കുന്നതിലുള്ള അനിശ്ചിതത്വവുമാണ് സ്ഥാനമൊഴിയലിന് പിന്നിൽ. മഹാരാഷ്ട്രയിലെ ചാരിറ്റി കമ്മീഷണർ രത്തൻ ടാറ്റാ ട്രസ്റ്റിനെ തീരുമാനമെടുക്കുന്നതിൽനിന്ന് വിലക്കിയതോടെ എജിഎം ചേരുന്ന കാര്യത്തിലും പ്രതിസന്ധിനേരിടുന്നുണ്ട്.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1































