അയിരൂർ : ഗുരുദർശനത്തെ ഉൾക്കൊണ്ട് ജീവിക്കാൻ ധൈര്യം ആവശ്യമാണെന്നും ഗുരു വചനത്തെ സത്യ ബുദ്ധിയോടെ സ്വീകരിക്കുന്നവർക്കേ ആ ധൈര്യമുണ്ടാകുവെന്നും സ്വാമി സാന്ദ്രാനന്ദ പറഞ്ഞു. അയിരൂർ പുത്തേഴം ശ്രീശങ്കരോദയം ക്ഷേത്രാങ്കണത്തിൽ നടന്ന അയിരൂർ ശ്രീനാരായണ കൺവെൻഷന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സത്യബുദ്ധി എന്നത് ദർശനത്തെ ജീവിതത്തിൽ അനുവർത്തിക്കുന്നതാണ്. അതിനുള്ള ധൈര്യമാണ് ശ്രീ നാരായണീയർക്കുള്ളതെന്ന് അദ്ദേഹം പറഞ്ഞു. .മിഷൻ പ്രസിഡന്റ് സി.എൻ.ബാബു രാജൻ അദ്ധ്യക്ഷത വഹിച്ചു.
എസ്.എൻ.ഡി.പി.യോഗം കോഴഞ്ചേരിയൂണിയൻ പ്രസിഡന്റ് കെ.എൻ.മോഹൻ ബാബു മുഖ്യ പ്രഭാഷണം നടത്തി. അജിത്കുമാർ പി.എസ്.,ശശിധരൻ നാരങ്ങാനം, സുരേഷ് കുമാർ റ്റി.കെ, റ്റി.മോഹനൻ, മോഹൻ പട്ടാഴി, ജിജുകുമാർ, എൻ.കെ.ബിജു എന്നിവർ സംസാരിച്ചു. മിഷൻ ഓർഗനൈസർ എസ്.ശ്രീകുമാർ സ്വാഗതവും മിഷൻ സെക്രട്ടറി കെ.എസ്.രാജേഷ് നന്ദിയും പറഞ്ഞു. തുടർന്ന് കലാപരിപാടികളും സമ്മാനദാനവും നടന്നു.