Sunday, April 13, 2025 6:31 am

അത്യാവശ്യമുള്ളവർ മാത്രം വരിക, സന്ദർശകർ വരരുത്, അത്യാഹിത വിഭാഗവും പ്രവൃത്തിക്കും ; മെഡിക്കൽ കോളേജിൽ നിയന്ത്രണം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: നിപ ബാധിതനായ 68കാരനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച സാഹചര്യത്തിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ നിയന്ത്രണമേർപ്പെടുത്തി അധികൃതർ. അത്യാവശ്യമുള്ളവർ മാത്രം ഒപി പരിശോധനക്ക് എത്തിയാൽ മതിയെന്നാണ് പുറപ്പെടുവിച്ചിരിക്കുന്ന നിർദേശം. ആശുപത്രിയിൽ സന്ദർശകർക്കും കർശന നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. അതേസമയം, അത്യാഹിത വിഭാഗം സാധാരണ പോലെ പ്രവൃത്തിക്കുമെന്നും അധികൃതർ അറിയിച്ചു. നിപ രോഗലക്ഷണവുമായി മലപ്പുറം മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള ഒരാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നിപ ബാധിച്ച് മരിച്ച 14 വയസുകാരന്റെ വീടിന് രണ്ട് കിലോമീറ്റർ അകലെ താമസിക്കുന്ന 68 കാരനെയാണ് കോഴിക്കോട്ടേക്ക് മാറ്റിയത്. നിപ ലക്ഷണങ്ങളുണ്ടെന്ന കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.മരിച്ച കുട്ടിയുമായി ഇയാൾക്ക് നേരിട്ട് സമ്പർക്കമില്ല.

അതേസമയം, മരിച്ച 14കാരനുമായി സമ്പര്‍ക്കം ഉണ്ടായ 4 പേർ രോഗ ലക്ഷണങ്ങളുമായി ചികിത്സയിലാണ്. ഇവരുടെ സ്രവം പരിശോധനക്ക് അയച്ചു. ഇക്കഴിഞ്ഞ 15-ാം തീയതി മുതല്‍ രോഗലക്ഷണങ്ങള്‍ കണ്ട കുട്ടിയെ ആദ്യം പാണ്ടിക്കാട്ടെ ക്ലിനിക്കിലും പിന്നീട് രണ്ട് സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ച ശേഷമാണ് ഗുരുതരാവസ്ഥയിൽ കോഴിക്കോട് മിംസ് ആശുപത്രിയിലെത്തിച്ചത്. ഇവിടെ വെച്ച് നിപാ ലക്ഷണങ്ങളാണ് കുട്ടിക്കുളളതെന്ന് ആരോഗ്യപ്രവർത്തകർ കണ്ടെത്തുകയായിരുന്നു. വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിപ സ്ഥിരീകരിച്ചതിന് പിന്നാലെ മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും ഇന്ന് മരിച്ചു. 246 പേരാണ് 14 കാരന്റെ സമ്പർക്ക പട്ടികയിലുളളത്. അവരിൽ 63 പേർ ഹൈറിസ്കിലാണുള്ളത്. നിപ സ്ഥിരീകരിച്ചതോടെ മലപ്പുറത്ത് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ആനക്കയം, പാണ്ടിക്കാട് പഞ്ചായത്തുകളിൽ ആൾക്കൂട്ടം ഒഴിവാക്കണം. കടകൾ രാവിലെ 10 മുതൽ 5 മണി വരെ മാത്രമേ പ്രവ‍ര്‍ത്തിപ്പിക്കാൻ പാടുളളു. മദ്രസ, ട്യൂഷൻ സെൻ്റർ നാളെ പ്രവർത്തിക്കരുത്. മുൻകൂട്ടി തീരുമാനിച്ച പരിപാടികൾക്ക് ആൾകൂട്ടം ഒഴിവാക്കണമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍ദ്ദേശിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പള്ളി സ്ഥാപിച്ച കുരിശ് വനം വകുപ്പ് പൊളിച്ചുമാറ്റി

0
ഇടുക്കി : തൊടുപുഴ തൊമ്മൻകുത്തിൽ സെന്‍റ്. തോമസ് പള്ളി സ്ഥാപിച്ച കുരിശ്...

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ കിരീടം മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിന്

0
കൊൽക്കത്ത: സാൾട്ട്ലേക്ക് സ്റ്റേഡിയത്തിൽ നിറഞ്ഞുകവിഞ്ഞ ആരാധകരെ സാക്ഷിയാക്കി ഇന്ത്യൻ സൂപ്പർ ലീഗ്...

സിദ്ധനെ തട്ടിക്കൊണ്ടു പോയ കേസിൽ തമിഴ്നാട് സ്വദേശികളായ രണ്ടു പേർ പിടിയിൽ

0
പാലക്കാട് : മണ്ണാർക്കാട് വിയ്യക്കുർശ്ശി സ്വദേശിയായ സിദ്ധനെ തട്ടിക്കൊണ്ടു പോയ കേസിൽ...

അടിമുടി വ്യാജനെ ഓടിച്ചിട്ട് പിടിച്ച് ജില്ലാ ക്രൈംബ്രാ‍ഞ്ച്

0
പത്തനംതിട്ട : അടിമുടി വ്യാജനെ ഓടിച്ചിട്ട് പിടിച്ച് പത്തനംതിട്ട ജില്ലാ ക്രൈംബ്രാ‍ഞ്ച്....