തിരുവനന്തപുരം : ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസ് വിടാന്‍ ഇടയായതിന്റെ ഉത്തരവാദിത്തമേറ്റ് ഉമ്മൻചാണ്ടി. ചെറിയാന്‍ ഫിലിപ്പിന് കോണ്‍ഗ്രസ് വിടേണ്ടി വന്നതില്‍ തനിക്ക് തെറ്റ് പറ്റിയെന്ന് ഉമ്മന്‍ ചാണ്ടി. മുസ്ലിംലീഗ് നേതാവായിരുന്ന അവുക്കാദര്‍കുട്ടി നഹയുടെ പേരിലുള്ള പുരസ്‌കാരം ചെറിയാന്‍ ഫിലിപ്പിന് സമ്മാനിക്കുന്ന ചടങ്ങിലാണ് ഉമ്മന്‍ ചാണ്ടി തുറന്ന് പറഞ്ഞത്.
സിപിഎമ്മുമായി അകലുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെ ചെറിയാന്‍ ഫിലിപ്പ് ഉമ്മന്‍ ചാണ്ടിയുമൊത്ത് പങ്കെടുക്കുന്ന ആദ്യ പൊതുപരിപാടിയായിരുന്നു തിരുവനന്തപുരത്ത്. അദ്ദേഹത്തോട് വിദ്വേഷമില്ലെന്നും രാഷ്ട്രീയത്തില്‍ ഒന്നും ശാശ്വതമല്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ചെറിയാന്‍ ഫിലിപ്പിന്റെ അകല്‍ച്ച ആത്മപരിശോധനക്കുള്ള അവസരമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.