ഒഴിവ് ദിനത്തില്‍ അനധികൃത മണലെടുപ്പ് ; മേപ്പയ്യൂരില്‍ മണ്ണ് മാന്തി യന്ത്രം പിടിച്ചെടുത്തു

For full experience, Download our mobile application:
Get it on Google Play

മേപ്പയൂര്‍ :  മേപ്പയ്യൂരില്‍  വ്യാപകമാകുന്ന അനധികൃത മണ്ണെടുപ്പിനെതിരെ  നടപടി ശക്തമാക്കി അധികൃതര്‍. മേപ്പയൂര്‍ പാവട്ട്കണ്ടിമുക്കിലാണ്  അനധികൃത മണ്ണെടുപ്പ്. സംഭവത്തില്‍ മണ്ണ് മാന്തി യന്ത്രം  റവന്യൂ അധികൃതര്‍ പിടിച്ചെടുത്തു. കൊയിലാണ്ടി താലൂക്ക് ഓഫീസില്‍ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ്  റവന്യൂ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയത്.

അനുമതി ലഭിക്കാതെയും അവധി ദിവസങ്ങളില്‍ മണ്ണ് എടുപ്പ് നടത്തിയതിനും ജെ സി ബി പിടിച്ചെടുക്കുകയും താലൂക്കാഫീസില്‍ എത്തിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. സ്ഥലത്തെത്തിയ ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്താന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് മേപ്പയ്യൂര്‍ പോലീസിന്റെ സഹായത്തോടെ കസ്റ്റഡിയില്‍ എടുത്ത ജെസിബി മേപ്പയ്യൂര്‍ സ്റ്റേഷന്‍ അതിര്‍ത്തിവരെയും തുടര്‍ന്ന് കൊയിലാണ്ടി പോലീസിന്റെ സഹായത്തോടെ സ്റ്റേഷനില്‍ എത്തിക്കുകയും ചെയ്തു. കൊഴുക്കല്ലൂര്‍ വില്ലേജ് ഓഫീസര്‍ സ്റ്റോപ്പ് മെമ്മോ  കൊടുത്ത സ്ഥലത്ത് നിന്നാണ് മണ്ണെടുപ്പ് നടത്തിയതെന്നും ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയതിനും അവധി ദിവസം മണ്ണയെടുപ്പ് നടത്തിയതിനും സ്ഥലം ഉടമയ്ക്കെതിരെ  നടപടിയെടുത്തതായി താഹസില്‍ദാര്‍ സി പി മണി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...