ഐഎഎസ് ഓഫീസര്‍ ചമഞ്ഞ് പളനി ക്ഷേത്രത്തിലെത്തിയ യുവാവ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : ഐഎഎസ് ഓഫീസര്‍ ചമഞ്ഞ് പളനി ക്ഷേത്രത്തിലെത്തിയ യുവാവ് അറസ്റ്റില്‍. മയിലാട്ടുതുറ സ്വദേശിയായ എസ് കുമാറാണ് അറസ്റ്റിലായത്. ഇയാളുടെ കൈയില്‍ നിന്ന് വ്യാജ ഐഡന്‍ഡിറ്റി കാര്‍ഡും പോലീസ് കണ്ടെടുത്തു. സൈറണ്‍ ഘടിപ്പിച്ച കറുത്ത സ്‌കോര്‍പ്പിയോ വാഹനത്തിലാണ് ഇയാള്‍ ക്ഷേത്ര ദര്‍ശനനത്തിനെത്തിയത്. ഇയാള്‍ ക്ഷേത്രഭാരവാഹികളോട് താമസിക്കാന്‍ സൗജന്യമായി മുറി ആവശ്യപ്പെടുകയും ചെയ്തു.

സാധാരണരീതിയില്‍ ഒരു ഐഎഎസ് ഉദ്യോഗസ്ഥന്‍ ദര്‍ശനത്തിനെത്തുന്ന വിവരം ജില്ലാ റവന്യൂ അധികൃതര്‍ അറിയിക്കാറുണ്ട്. എന്നാല്‍ ഇയാളുടെ സന്ദര്‍ശനവേളയില്‍ അതുണ്ടാവത്തതിനെ തുടര്‍ന്ന് ക്ഷേത്രഭാരവാഹികള്‍ക്ക് സംശയം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ ക്ഷേത്രം അധികൃതര്‍ ഇയാളില്‍ നിന്നും ഐഡികാര്‍ഡും മറ്റ് തിരിച്ചറിയല്‍ രേഖകളും ആവശ്യപ്പെട്ടു. കെണിയില്‍ അകപ്പെട്ടെന്ന് മനസിലാക്കിയ ഇയാള്‍ വിചിത്രമായി പെരുമാറാന്‍ തുടങ്ങി. അധികൃതര്‍ ജില്ലാ റവന്യൂ ഓഫീസറെ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ വാഹനം ഉപേക്ഷിച്ച്‌ രക്ഷപ്പെടാന്‍ ശ്രമിച്ചു. തുടര്‍ന്ന് ക്ഷേത്ര ജീവനക്കാര്‍ ഇയാളെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ഇയാള്‍ മയിലാട്ടുതുറ സ്വദേശിയാണെന്നും ഇയാളില്‍ നിന്ന് വ്യാജ ഐഡി കാര്‍ഡ് കണ്ടെടുത്തതായും പോലീസ് പറഞ്ഞു. ഐഎഎസ് ചമഞ്ഞ് ഇയാള്‍ നിരവധി പേരെ കബളിപ്പിച്ചതായും പോലീസ് പറഞ്ഞു. ഇയാള്‍ അടുത്തിടെ മീനാക്ഷി അമ്മന്‍ ക്ഷേത്രം, തിരുച്ചെന്തൂര്‍ മുരുകന്‍ ക്ഷേത്രം എന്നിവയും സന്ദര്‍ശിച്ചിരുന്നു. വിഷയത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...