പിഞ്ചുകുഞ്ഞിനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി’ ;13കാരനും, മാതാവും അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

പൂനെ :  യെരവാഡയില്‍ മൂന്നു മാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ച സംഭവത്തില്‍ മാതാവും 13കാരനായ മകനും അറസ്റ്റില്‍. കുഞ്ഞിനെ മാതാവ് കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തുകയും മകന്റെ സഹായത്തോടെ മൃതദേഹം സംസ്‌കരിക്കുകയും ചെയ്തതായും പോലീസ് പറഞ്ഞു. മൃതദേഹം ബാഗിനുള്ളില്‍ പൊതിഞ്ഞു കല്ലുകള്‍ക്കിടയില്‍ സംസ്‌കരിച്ച നിലയില്‍ കണ്ടെത്തി.

യുവതി യഥാര്‍ത്ഥത്തില്‍ ബുല്‍ധാനയില്‍ താമസിക്കുന്നയാളാണെന്നും നുക്ഷന്‍ ജില്ലയില്‍ താമസിക്കുന്ന കൂലിവേലക്കാരനുമായി യുവതിക്ക് ബന്ധമുണ്ടായിരുന്നതായി പോലീസ് പറയുന്നു. ആരോപണവിധേയയായ സ്ത്രീ ഭര്‍ത്താവുമായി അകന്നു കഴിയുകയായിരുന്നുവെന്നും ഗ്രാമത്തിലെ എല്ലാവര്‍ക്കും അവളുടെ ബന്ധത്തെക്കുറിച്ചും ഗര്‍ഭധാരണത്തെക്കുറിച്ചും അറിയാമായിരുന്നുവെന്നും യുവതിയുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.

മൂന്നു മാസം മുമ്പാണ് യുവതി ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വീട്ടില്‍ നിന്ന് അല്‍പം അകലെയുള്ള നദിയിലേക്കെറിയാന്‍ 13 വയസുള്ള മകനോട് ആവശ്യപ്പെടുകയും ചെയ്തു. ചോദ്യം ചെയ്യലില്‍ ഇരുവരും കുറ്റം സമ്മതിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...