കോട്ടയം : ആരോഗ്യമന്ത്രി കെ കെ ശൈലജക്കെതിരെയുള്ള പരാമര്‍ശങ്ങളുടെ പേരില്‍ ഉയര്‍ന്ന വിവാദങ്ങളില്‍ കെ.പി.സി.സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെ തള്ളാതെയും കൊള്ളാതെയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മുല്ലപ്പള്ളി തന്നെ അതിനെകുറിച്ച് വിശദീകരിച്ചിട്ടുണ്ടെന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം.
കൂടുതല്‍ പ്രതികരിക്കാനില്ലെന്നും പ്രതിപക്ഷത്തെ ഒന്നാകെ ആക്രമിക്കുന്ന മുഖ്യമന്ത്രിയുടെ സമീപനം ശരിയല്ലെന്നും അദേഹം പറഞ്ഞു. കേരള കോണ്‍ഗ്രസിലെ ജോസ്, ജോസഫ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് യു.ഡി.എഫ് എപ്പോഴും അനുരഞ്ജന മാര്‍ഗത്തിലൂടെയാണ് മുന്നോട്ട് പോകുന്നത്. ഇതിന് മുമ്പും കേരള കോണ്‍ഗ്രസ് ഭിന്നിച്ചിട്ടുണ്ടെന്നും അദേഹം വ്യക്തമാക്കി. ആ അവസരങ്ങളില്‍ രണ്ട് വിഭാഗവും യുഡിഎഫില്‍ തന്നെ തുടരുകയായിരുന്നു. ഈ പ്രാവശ്യവും അത് തന്നെ വേണമെന്നാണ് യു.ഡി.എഫിന്റെ പൊതുവായ ആഗ്രഹം. രണ്ട് കൂട്ടരും പറഞ്ഞ കാര്യങ്ങള്‍ സമയമെടുത്ത് ചര്‍ച്ച ചെയ്യാമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.