സംസ്ഥാനത്ത് സമ്പര്‍ക്കത്തിലൂടെ രോഗബാധ കൂടുന്നു ; മരണനിരക്ക് 0.72

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരില്‍ 86.31 ശതമാനംപേരും പുറത്തുനിന്നു വന്നവരെന്ന് റിപ്പോര്‍ട്ടുകള്‍. ശനിയാഴ്ചവരെ രോഗം സ്ഥിരീകരിച്ചവര്‍ 3039 പേരാണ്. ഇതില്‍ 2623 പേരും പുറത്തുനിന്നു വന്നവരാണ്. അതേസമയം സമൂഹ വ്യാപനമുണ്ടായിട്ടില്ലെന്ന് ആരോഗ്യവകുപ്പ് പറയുമ്പോഴും സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെടുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നുണ്ട്.

ഇതുവരെ സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടവരില്‍ എഴുപത് കേസുകള്‍ ഉറവിടം അറിയാത്തവയാണ്. ഉറവിടം അറിയാത്തവരടക്കം സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നത് 416 പേര്‍ക്കും. ഇതില്‍ ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. ഈ മാസം മാത്രം 1025 പേര്‍ വിദേശത്തുനിന്നും 577 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും എത്തി.  13.69 ശതമാനം ആളുകള്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടത്. വ്യാഴാഴ്ചവരെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച്‌ മരിച്ചത് 21 പേരാണ്. ഇതോടെ സംസ്ഥാനത്തെ മരണനിരക്ക് 0.72 ശതമാനമായിരിക്കുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ ബൈക്കപകടത്തിൽ മലയാളി യുവാവ് മരിച്ചു

0
ന്യൂഡൽഹി : ഡൽഹിയിൽ ബൈക്കപകടത്തിൽപ്പെട്ട് മലയാളി യുവാവ് മരണപ്പെട്ടു. ദില്ലി ഉത്തം...

ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലി ; ദൃശ്യങ്ങളുണ്ടായിട്ടും പോലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്ന് പരാതി

0
ആലപ്പുഴ: ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലിയ അക്രമി സംഘത്തെ ദൃശ്യങ്ങൾ...

പട്ടാപ്പകൽ കടലോരത്ത് വാഹനത്തിൽ കൊണ്ടുവന്ന് മാലിന്യം തള്ളി ; വാഹനം പിടിച്ചെടുത്തു ; ഡ്രൈവര്‍ക്ക്...

0
തിരുവനന്തപുരം: വർക്കലയ്ക്ക് സമീപം ഇടവ മാന്തറ കടലോരത്ത് മാലിന്യം നിക്ഷേപിച്ച രണ്ടു...

ഓണാഘോഷ പരിപാടിക്കിടെ യുവാവിന് നേരെ മദ്യകുപ്പി കൊണ്ട് സഹോദരങ്ങളുടെ ആക്രമണം

0
പത്തനംതിട്ട: ഓണാഘോഷ പരിപാടിക്കിടെ യുവാവിനെ മദ്യകുപ്പി കൊണ്ട് സഹോദരന്മാരുടെ ആക്രമണം. റാന്നി...