ബഹ്‌റൈനില്‍ കൂടുതല്‍ പ്രവാസികളുടെ ജോലി നഷ്ടപ്പെട്ടേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

For full experience, Download our mobile application:
Get it on Google Play

മനാമ: ബഹ്‌റൈനില്‍ കൂടുതല്‍ പ്രവാസികളുടെ ജോലി നഷ്ടപ്പെട്ടേക്കുമെന്ന റിപ്പോര്‍ട്ടുകളുമായി ഗള്‍ഫ് മാധ്യമങ്ങള്‍. പൊതുമേഖലയില്‍ നൂറുകണക്കിന് പ്രവാസികളെ പിരിച്ചുവിട്ട ബഹ്‌റൈന്‍ സര്‍ക്കാര്‍ നടപടി വരും മാസങ്ങളില്‍ ആവര്‍ത്തിക്കുമെന്നാണ് സൂചന. പാര്‍ലമെന്ററി വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ട് വെള്ളിയാഴ്ചയാണ് പുറത്തു വന്നത്. 17 ലക്ഷത്തോളം ജനസംഖ്യയുള്ള ബഹ്‌റൈനില്‍ പകുതിയിലേറെയും പ്രവാസികളാണ്.

വരുംകാലത്ത് ബഹ്‌റൈനിലെ സര്‍ക്കാര്‍ മേഖലയില്‍ പ്രവാസികള്‍ക്ക് പകരം സ്വദേശികളെ ജോലിയ്ക്ക് വെയ്ക്കാനാണ് സര്‍ക്കാര്‍ നീക്കമെന്നാണ് വിവരം. കൊറോണ വൈറസ് സാമ്പത്തിക പ്രതിസന്ധിയുടെ ഭാഗമായുണ്ടാകുന്ന തൊഴില്‍ നഷ്ടത്തില്‍ നിന്ന് സ്വദേശികളെ സംരക്ഷിക്കാനാണ് ബഹ്‌റൈന്റെ നീക്കം. മാര്‍ച്ച്‌ മാസത്തില്‍ ബഹ്‌റൈന്‍ സര്‍ക്കാര്‍ രാജ്യത്തെ സ്വകാര്യ മേഖലയ്ക്ക് 11 ബില്യണ്‍ ഡോളറിന്റെ സാമ്പത്തിക പാക്കേജ് അനുവദിച്ചിരുന്നു.

ബഹ്‌റൈന്‍ പൗരന്മാര്‍ക്ക് വെള്ളം, വൈദ്യുതി, മറ്റ് മുനിസിപ്പല്‍ സേവനങ്ങള്‍ തുടങ്ങിയവയ്ക്കായി സാമ്പത്തിക സഹായങ്ങള്‍ തുടര്‍ന്നും നല്‍കാനുള്ള സാധ്യത സര്‍ക്കാര്‍ പരിശോധിക്കുന്നുണ്ട്. കൂടാതെ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന സ്വദേശികള്‍ക്ക് ശമ്പളം നല്‍കാനായി സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കാനും ആലോചനയുണ്ട്. കൊറോണ പ്രതിസന്ധി കാര്യമായി ബാധിച്ച ഹോസ്പിറ്റാലിറ്റി, ടൂറിസം, ഭക്ഷണശാലാ മേഖലകള്‍ക്കായി കൂടുതല്‍ പദ്ധതികള്‍ തുറക്കാനും സര്‍ക്കാരിന് പദ്ധതിയുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ചാൽ തിരിച്ചടി യുഎസ് ഊർജ്ജ കേന്ദ്രങ്ങൾക്ക് ; മുന്നറിയിപ്പുമായി ഐആർജിസി

0
തെഹ്റാൻ: ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ, അമേരിക്കയുടെ പ്രധാന ഊർജ്ജ...

‘എന്റെ മകനെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടു, വിശ്വസിക്കാൻ കഴിയുന്നില്ല’ ; വെളിപ്പെടുത്തലുമായി നെതന്യാഹു

0
ജറുസലേം : തന്റെ മകനെ വധിക്കാൻ ഇറാൻ ശ്രമിച്ചതായി വെളിപ്പെടുത്തി ഇസ്രയേൽ...

കരുവാറ്റ കൊലപാതക കേസ് : തുടർനടപടികളിൽ സുപ്രീംകോടതി നിരീക്ഷണം ; കുട്ടികളെ കൗൺസലിങ്ങിനു വിധേയരാക്കാൻ...

0
ചേർത്തല : കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട കേസിന്റെ തുടർനടപടികളിൽ സുപ്രീംകോടതിയുടെ നിരീക്ഷണം....

നിജ്ജർ വധം : ‘പ്രവൃത്തികളുടെ ഫലം അനുഭവിക്കണം’ ; ഉത്തരവാദിത്തം ഏറ്റെടുത്ത് ഗോൾഡി...

0
ഒട്ടാവ : ഖലിസ്താൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിനുപിന്നിൽ...