കോട്ടയം : ഉമ്മന്‍ചാണ്ടിയെ വിട്ടുതരില്ലെന്ന് മുദ്രാവാക്യവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉമ്മന്‍ ചാണ്ടിയുടെ വീട്ടില്‍. സ്വന്തം നാടായ പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടി തന്നെ മല്‍സരിക്കണമെന്നാണ് പ്രവര്‍ത്തകരുടെ ആവശ്യം.
വീടിന്റെ മതില്‍ക്കെട്ടിനകത്തും മേല്‍ക്കൂരയിലുമെല്ലാം പ്രതിക്ഷേധവുമായി കോണ്‍ഗ്രസ് പതാക വീശി പ്രവര്‍ത്തകര്‍ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ്. ഡല്‍ഹില്‍ നിന്നും കൊച്ചിയിലെത്തിയ ഉമ്മന്‍ ചാണ്ടി അല്‍പ്പസമയത്തിനകം പുതുപ്പള്ളിയിലെ വീട്ടിലെത്തും. അതിനിടെ പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടി തന്നെ മല്‍സരിക്കുമെന്നും കെ.സി ജോസഫ് പറഞ്ഞു