പത്തനംതിട്ട : ജനകീയ അടിത്തറയിലും ഭരണ രംഗത്തും കേരളം കണ്ട ഏറ്റവും വലിയ നേതാവാണ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെന്ന് കോൺഗ്രസ് രാഷ്ട്രീയ കാര്യസമിതി അംഗം പ്രൊഫ. പി.ജെ.കുര്യൻ പറഞ്ഞു. ജില്ലാ കോൺഗ്രന് കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ടയിൽ സംഘടിപ്പിച്ച ഉമ്മൻ ചാണ്ടിയുടെ നിയമസഭാ സാമാജികത്വത്തിന്റെ അൻപതാം വാർഷിക ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉമ്മൻ ചാണ്ടിയുടെ ഭരണം കേരളത്തിൽ വികസനക്കുതിപ്പിന്റെ കാലഘട്ടമായിരുന്നുവെന്നും എല്ലാവരാലും ബഹുമാനിക്കപ്പെടുന്ന അദ്ദേഹത്തിന്റെ വൃക്തിത്വം സമാനതകളില്ലാത്താണെന്നും പി.ജെ.കുര്യൻ പറഞ്ഞു. സഹജീവി സ്‌നേഹം മനസിൽ നിറച്ച് കാരുണ്യത്തിന്റെ കൈയ്യൊപ്പ് ചാർത്തി രാഷ്ട്രീയ രംഗത്ത് ഇതിഹാസ വ്യക്തിത്വമാണ് അദ്ദേഹം. കേരളത്തിലെ രാഷ്ട്രീയ സാമൂഹ്യ ഭരണ രംഗത്ത് ഉമ്മൻചാണ്ടിയുടെ സംഭാവനകൾ ചരിത്രം രേഖപ്പെടത്തുമെന്ന് അദ്ദേഹം പറഞ്ഞു. പകരക്കാരനില്ലാത്ത രാഷ്ട്രീയ നേതാവായ ഉമ്മൻ ചാണ്ടി ജനങ്ങളിൽ നിന്നും ഊർജ്ജം സംഭരിച്ച് വരും നാളുകളിൽ കൂടുതൽ ശോഭയോടെ കേരളത്തിലും കോൺഗ്രസ് രാഷ്ട്രീയത്തിലും നിറഞ്ഞു നിൽക്കുമെന്ന് പി ജെ കുര്യൻ അഭിപ്രായപ്പെട്ടു.
ഡിസിസി പ്രസിഡന്റ് ബാബു ജോർജ് അധ്യക്ഷത വഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു, സെക്രട്ടറിമാരായ സതീഷ് കൊച്ചു പറമ്പിൽ, റിങ്കു ചെറിയാൻ, അനീഷ് വരിക്കണ്ണാമല, ഐഎൻറ്റിയു ജില്ലാ പ്രസിഡന്റ് എ.ഷംസുദ്ദീൻ, ജോർജ് മാമ്മൻ കൊണ്ടുർ, റജി തോമസ്, എ.സുരേഷ് കുമാർ, വെട്ടൂർ ജ്യോതി പ്രസാദ്, അനിൽ തോമസ്, സാമുവൽ കിഴക്കുപുറം, കാട്ടൂർ അബ്ദുൾ സലാം, വി.ആർ.സോജി, സുനിൽ.എസ്.ലാൽ, എം.സി.ഷെറിഫ്, കെ.ജാസിംകുട്ടി, സിന്ധു അനിൽ, എലിസബത്ത് അബു, അബ്ദുൾ കലാം ആസാദ്, റനീസ് മുഹമ്മദ്, അൻസർ മുഹമ്മദ്, എസ്.പി. സജൻ എന്നിവർ പ്രസംഗിച്ചു.