കാര്‍ഷിക ബില്ല് വിവാദം : ബിജെപിയുടെ നീക്കത്തില്‍ പ്രതിഷേധിച്ച്‌ കേന്ദ്രമന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദല്‍ രാജിവെച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: വിവാദമായ കാര്‍ഷിക ബില്ലുമായി മുന്നോട്ടുപോകാനുളള ബിജെപിയുടെ നീക്കത്തില്‍ പ്രതിഷേധിച്ച്‌ കേന്ദ്രമന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദല്‍ രാജിവെച്ചു. ശിരോമണി അകാലി ദള്‍ പാര്‍ട്ടിയുടെ മന്ത്രിയാണ് ഹര്‍സിമ്രത് കൗര്‍ ബാദല്‍. എന്നാല്‍ ബിജെപി നേതൃത്വം നല്‍കുന്ന കേന്ദ്രസര്‍ക്കാരിനുളള പിന്തുണ തുടരുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ സുഖ്ബീര്‍ ബാദല്‍ അറിയിച്ചു.

കാര്‍ഷിക മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരുന്നതാണ് കാര്‍ഷിക ബില്‍ എന്നാണ് ബിജെപി അവകാശപ്പെടുന്നത്. എന്നാല്‍ ബില്‍ നിയമമായാല്‍ ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിലെ കര്‍ഷകരെ കാര്യമായി ബാധിക്കുമെന്ന് ആരോപിച്ച്‌ ശിരോമണി അകാലിദള്‍ പാര്‍ട്ടി പ്രതിഷേധത്തിലാണ്.

ഇതിന്റെ തുടര്‍ച്ചയായാണ് ബില്‍ ലോക്‌സഭയില്‍ വോട്ടിനിടാന്‍ ഇരിക്കേ, ഹര്‍സിമ്രത് കൗര്‍ ബാദല്‍ രാജിവെച്ചത്. ബില്ലിനെ തുടക്കത്തില്‍ ശിരോമണി അകാലിദള്‍ പിന്തുണച്ചിരുന്നു. എന്നാല്‍ പഞ്ചാബിന് ബില്‍ ക്ഷീണം ചെയ്യുമെന്ന വിമര്‍ശനങ്ങളെ തുടര്‍ന്ന് പാര്‍ട്ടി നിലപാട് മാറ്റുകയായിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർ. സുഗതൻ വിവാദം; അനുകൂലമായി ഇറക്കിയ ഉത്തരവ് റദ്ദാക്കി തദ്ദേശ സ്വയംഭരണ വകുപ്പ്

0
തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയായി ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍...

മാധ്യമ പ്രവർത്തകർക്കെതിരായ അധിക്ഷേപം; വിമർശനങ്ങൾ ശക്തമായതോടെ ക്ഷമാപണവുമായി വ്‌ളോഗർ രംഗത്ത്

0
മലപ്പുറം: മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചിലില്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ...

വനിതാ യാത്ര സംബന്ധിച്ച വിവാദ പരാമർശം; സി.പി. ജോൺ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വീണാ...

0
പത്തനംതിട്ട: കാശ് വേണ്ടാത്ത കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്ന വിവാദ പരമാര്‍ശത്തില്‍...

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി

0
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി....