ഉമ്മന്‍ചാണ്ടി ജനമനസ്സുകള്‍ കീഴടക്കിയ നേതാവ് : ആന്‍റോ ആന്‍റണി എം.പി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജനങ്ങള്‍ക്കായുള്ള പ്രവര്‍ത്തനങ്ങളില്‍ കൂടി ഉമ്മന്‍ചാണ്ടി കേരളത്തിലെ സാധാരണക്കാരടക്കമുള്ള ലക്ഷക്കണക്കിന് ജനങ്ങളുടെ മനസ്സ് കീഴടക്കിയ അസാധാരണ വ്യക്തിത്വത്തിന്‍റെ ഉടമയായിരുന്നു മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ഉമ്മന്‍ചാണ്ടിയെന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി അംഗം ആന്‍റോ ആന്‍റണി എം.പി പറഞ്ഞു. ഉമ്മന്‍ചാണ്ടിയുടെ രണ്ടാം ചരമവാര്‍ഷികാചരണ പരിപാടികളുടെ ഭാഗമായി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പത്തനംതിട്ട രാജീവ് ഭവന്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ ദുഃഖവും ദുരിതവും കണ്ടു മനസില്‍ ആവാഹിച്ച് കരുതലും വികസനവുമെന്ന മുദ്രാവാക്യത്തില്‍ ഊന്നിനിന്ന് കാരുണ്യ പദ്ധതികളും വികസന പദ്ധതികളും ആവിഷ്കരിച്ച് നടപ്പാക്കിയ ആര്‍ദ്രമനസ്സുള്ള മികച്ച ഭരണാധികാരിയും നേതാവുമായിരുന്നു ഉമ്മന്‍ചാണ്ടിയെന്നും അദ്ദേഹത്തിന്‍റെ സ്മരണകള്‍ എന്നും കേരളത്തിലെ ജനങ്ങളുടെ മനസ്സില്‍ ദൈവിക ചൈതന്യത്തോടെ നിലനില്‍ക്കുമെന്നും ആന്‍റോ ആന്‍റണി എം.പി പറഞ്ഞു.

ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. മുന്‍ ഡി.സി.സി പ്രസിഡന്‍റ് പി. മോഹന്‍രാജ്, മാലേത്ത് സരളാദവി എക്സ്. എം.എല്‍.എ, കെ.പി.സി.സി നിര്‍വാഹക സമിതി അംഗം ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍, മാത്യു കുളത്തിങ്കല്‍, റിങ്കു ചെറിയാന്‍, അനീഷ് വരിക്കണ്ണാമല, ടി.കെ. സാജു, അനില്‍ തോമസ്, എ. സുരേഷ് കുമാര്‍, വെട്ടൂര്‍ ജ്യോതിപ്രസാദ്, റോബിന്‍ പീറ്റര്‍, സാമുവല്‍ കിഴക്കുപുറം, ഷാം കുരുവിള, കാട്ടൂര്‍ അബ്ദുള്‍സലാം, ഹരികുമാര്‍ പൂതങ്കര, ഏഴംകുളം അജു, ഡി.എന്‍ തൃദീപ്, ജി. രഘുനാഥ്, കെ. ജാസിംകുട്ടി, എലിസബത്ത് അബു, ബിനു ചക്കാല, ദീനാമ്മ റോയി, പ്രൊഫ. പി.കെ. മോഹന്‍രാജ്, ജെറി മാത്യു സാം, റനീസ് മുഹമ്മദ്, രജനി പ്രദീപ്, വിജയ് ഇന്ദുചൂഢന്‍, ശ്യാം. എസ്. കോന്നി, കെ.ജി. റജി, അബ്ദുള്‍ ഷുക്കൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോസ്റ്റൽ കെട്ടിടം തകർന്ന് വീണതിൽ മലയാളികൾ ഉണ്ടോ എന്ന കാര്യം സംശയമെന്ന് സ്ഥലത്തെ മലയാളി...

0
ഡൽഹി: ഡൽഹി ഹോസ്റ്റൽ കെട്ടിടം തകർന്ന് വീണതിൽ മലയാളികൾ ഉണ്ടോ എന്ന...

മന്ത്രിമാരുടെ പ്രകടനം വിലയിരുത്താന്‍ മോദി

0
ന്യൂഡല്‍ഹി: സാമൂഹ്യ നീതിക്കും ജനക്ഷേമ അജണ്ടകള്‍ക്കും മുന്‍ഗണന നല്‍കിക്കൊണ്ട് നരേന്ദ്ര...

സംഘപരിവാർ അജണ്ട വിദ്യാഭ്യാസത്തിലൂടെ നടപ്പിലാക്കാൻ അനുവദിക്കില്ലെന്ന് കെ സി വേണുഗോപാൽ

0
തൃശൂർ: പി എം ശ്രീ പദ്ധതിയോടുള്ള എതിർപ്പ് വീണ്ടും പ്രകടിപ്പിച്ച് എ...

കൊലക്കേസ് പ്രതിയെ തെളിവെടുപ്പിനെത്തിച്ചു ; ബസ് സ്റ്റാൻഡിലെത്തിച്ച് പോലീസിൻ്റെ പരസ്യ മർദനം

0
അഹമ്മദാബാദ് : ഗുജറാത്തിലെ ഭാവ്നഗറിൽ ലിവ്-ഇൻ പങ്കാളിയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ...