കോന്നി : കോന്നിക്കാരുടെ മനസ്സിൽ നിന്നും ഒരിക്കലും മായാത്ത വ്യക്തിത്വത്തിന് ഉടമയാണ് അന്തരിച്ച മുൻമുഖ്യ മന്ത്രി ഉമ്മൻചാണ്ടി എന്ന് ആറ്റിങ്ങൽ എം പി അഡ്വ. അടൂർ പ്രകാശ്. ഉമ്മൻചാണ്ടിയുടെ ഓർമ്മകൾ അനുസ്മരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉമ്മൻചാണ്ടി കോന്നി എന്ന മലയോര മേഖലക്ക് വേണ്ടി നിറവേറ്റിയിട്ടുള്ള പ്രവർത്തനങ്ങൾ അനവധിയാണ്. 1996ൽ താൻ എം എൽ എ ആയത് മുതൽ സാധാരണക്കാർക്ക് വേണ്ടി അദ്ദേഹം ചെയ്ത പ്രവർത്തനങ്ങൾ കണ്ണുനീരോടെ മാത്രമേ ഓർക്കുവാൻ കഴിയു. അദ്ദേഹം കേരളത്തിലെ മുഖ്യമന്ത്രി ആയിരുന്ന രണ്ട് തവണയും അദ്ദേഹത്തിന്റെ മന്ത്രിസഭയിൽ മന്ത്രി ആകുവാനുള്ള ഭാഗ്യം തനിക്ക് ലഭിച്ചെന്നും ആ വലിയ ഭാഗ്യം ലഭിച്ചത് അദ്ദേഹത്തിന്റെ സഹായം ഒന്നുകൊണ്ട് മാത്രമാണെന്നും പ്രകാശ് വ്യക്തമാക്കി.
കോന്നിയിലെ മലയോര മേഖലയിലെ മുതിർന്ന ആളുകൾക്ക് കോന്നിയുടെ പഴയസ്ഥിതിയെ കുറിച്ച് നന്നായി മനസിലാകും. പക്ഷെ ഇന്നത്തെ പുതിയ തലമുറ എല്ലാം കണ്ടു വളർന്നവരും അവിടെ നടപ്പാക്കിയ പ്രവർത്തനങ്ങൾ അനുഭവിച്ച് പോരുന്നവരുമാണ്. അതുകൊണ്ട് പുതിയ തലമുറക്ക് ഇത് എന്ന് ഉണ്ടായി എന്ന ബോധ്യം ഉണ്ടോ എന്ന് സംശയിക്കുന്നു. എന്നിരുന്നാൽ പോലും അവരുടെ രക്ഷകർത്താക്കൾ പറഞ്ഞു കൊടുക്കുന്ന ആശയങ്ങൾ അത് മനസിലാക്കി കൊടുക്കും.
2004 മുതൽ 2006 വരെയുള്ള കാലഘട്ടം അദ്ദേഹത്തിന്റെ മന്ത്രി സഭയിൽ അംഗമാകുവാനുള്ള ഭാഗ്യം ലഭിച്ചു. കേരളത്തിലെ ഭക്ഷ്യ പൊതു വിതരണ വകുപ്പിന്റെ ചുമതല വഹിക്കാൻ ഉള്ള അവസരമാണ് ഉമ്മൻചാണ്ടി നൽകിയത്. അന്ന് ഒപ്പം ഉണ്ടായിരുന്ന സെക്രട്ടറിമാർ പറഞ്ഞത് കേന്ദ്രത്തിൽ നിന്നും നമുക്ക് ലഭിക്കുന്ന റേഷൻ വിഹിതം വിതരണം ചെയ്യുവാൻ ഉള്ള ചുമതല മാത്രമാണ് നമുക്കുള്ളത് എന്നാണ്. പക്ഷെ അതോടൊപ്പം തന്നെ കേന്ദ്ര സർക്കാർ വിളിച്ച് ചേർത്ത ഭക്ഷ്യ പൊതുവിതരണ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാൻ ഡൽഹിയിൽ പോകുന്ന അവസരത്തിൽ പല സുഹൃത്തുക്കളുമായി സംസാരിച്ചു. എന്താണ് ഈ വകുപ്പിൽ നിന്നും നേടിയെടുക്കാൻ കഴിയുന്നത് എന്ന് ആലോചിച്ചു. അവർ പറഞ്ഞത് ഭക്ഷ്യ ഗവേഷണം നടത്തുന്ന ഒരു സ്ഥാപനം ആരംഭിക്കുവാൻ കഴിയുമെന്നും അതിന്റെ ചുമതല വഹിക്കുന്ന കേന്ദ്ര മന്ത്രിമാരെ കാണണം എന്നുമാണ്. അന്ന് ഈ കാര്യം നടക്കില്ല എന്ന് പലരും പറഞ്ഞെങ്കിലും അന്നത്തെ കേന്ദ്രമന്ത്രിയെ കാണുകയും കോന്നിയിൽ സി എഫ് ആർ ഡി അനുവദിക്കുകയും ചെയ്‌തു.
അന്ന് ഒരു പ്രൊജെക്റ്റ് റിപ്പോർട്ട് തയ്യാറാക്കി സമർപ്പിക്കുകയും ചെയ്തു. ഡൽഹിയിൽ പോയി ഇതിന്റെ പ്രവർത്തനങ്ങൾ നടത്തുവാൻ പൂർണ്ണ ചുമതല മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി നൽകുകയും ചെയ്തിരുന്നു. ആ ഭക്ഷ്യ ഗവേഷണ കേന്ദ്രമാണ് ഇന്നത്തെ പെരിഞ്ഞോട്ടക്കൽ സി എഫ് ആർ ഡി കോളേജ്. അദ്ദേഹത്തിന്റെ പല നിർദേശങ്ങളും ഏറെ വലുതാണ്. 2004 ൽ മന്ത്രിയായ ശേഷം 2005ൽ കേരളത്തിലെ നെല്ല് സംഭരിക്കുന്ന കാര്യത്തിലും അദ്ദേഹം വലിയ സഹായം ചെയ്തു. കർഷകർക്ക് ഇത് വലിയ സഹായമായി. കേന്ദ്ര സർക്കാരിൽ നിന്നും സാമ്പത്തിക സഹായം ലഭിക്കുവാനും കാരണമായി.
ആരോഗ്യ വകുപ്പ് മന്ത്രി ആയിരുന്നപ്പോഴും സംസ്ഥാന ബഡ്ജറ്റിൽ ഉൾപ്പെടുത്തി കോന്നിയിൽ മെഡിക്കൽ കോളേജ് അനുവദിച്ചു. ഉമ്മൻചാണ്ടിയുടെ പ്രത്യേക നിർദേശം അനുസരിച്ച് ആയിരുന്നു ഇത്. ഒരു വർഷത്തിന് ശേഷം റവന്യു വകുപ്പിന്റെ ചുമതല തന്നപ്പോൾ കോന്നിക്ക് ഒരു താലൂക്ക് കൂടി വേണം എന്ന് ആവശ്യപ്പെട്ടപ്പോൾ അതും അദ്ദേഹം സാധിച്ച് തന്നു. അദ്ദേഹം എന്നെ ഏൽപ്പിച്ച ജോലികൾ കഴിവിന്റെ പരമാവധി ഭംഗിയാക്കാൻ ശ്രമിച്ചിട്ടുണ്ട് എന്നും അടൂർ പ്രകാശ് പറഞ്ഞു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033