കോന്നി : കോന്നിയുടെ സമാനതകളില്ലാത്ത വികസന ചരിത്രത്തിൽ അടൂർ പ്രകാശിലൂടെ ഉമ്മൻ ചാണ്ടി ചാർത്തിയ കൈയ്യൊപ്പ് വിസ്മരിക്കുവാൻ കഴിയാത്തതാണെന്ന് ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡൻ്റ് പ്രൊഫ സതീഷ് കൊച്ചുപറമ്പിൽ. താലൂക്ക് മെഡിക്കൽ കോളേജ്, ഭക്ഷ്യ ഗവേഷണ കേന്ദ്രം, ചെങ്കോട്ട – അച്ചൻകോവിൽ – കോന്നി – ശബരിപാത, കെ എസ് ആർ ടി സി ബസ് ഡിപ്പോ ഉൾപ്പെടെ കോന്നിയിലെ വികസനത്തിലെല്ലാം ഉമ്മൻ ചാണ്ടിയുടെ കരസ്പർശം ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓർമ്മയിൽ കുഞ്ഞൂഞ്ഞ് എന്ന പേരിൽ നടത്തിയ പ്രാർത്ഥനാ സദസ് ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സദസിൽ ആദിത്യജയൻ സർവ്വമത പ്രാർത്ഥനാ ഗാനങ്ങൾ ആലപിച്ചു. മണ്ഡലം കമ്മിറ്റിയ്ക്ക് ഉമ്മൻ ചാണ്ടിയുടെ ചിത്രം വരച്ച് നൽകിയ മാവേലിക്കര രവിവർമ്മ കോളേജിൽ നിന്നും ബാച്ചിലർ ഓഫ് ഫൈൻ ആർട്ട്സിൽ ബിരുദം നേടിയ എം.കെ വിധു വിനെ ആദരിച്ചു. മണ്ഡലം പ്രസിഡൻ്റ് പ്രവീൺ പ്ലാവിളയിൽ അദ്ധ്യക്ഷത വഹിച്ചു. സ്വാമി പ്രകാശരൂപ, റവ. ഫാ. റോയി ചാക്കോ, സഖരിയ ബാഖവി, സാമുവൽ കിഴക്കുപുറം, ചിറ്റൂർ ശങ്കർ, എസ്. സന്തോഷ് കുമാർ, ദീനാമ്മ റോയി, റോജി എബ്രഹാം, ശ്യാം. എസ്. കോന്നി, വി.ടി അജോമോൻ, അബ്ദുൾ മുത്തലിഫ്, ഐവാൻ വകയാർ, സുനിൽകുമാർ, മോഹനൻ മുല്ലപ്പറമ്പിൽ, ജി ശ്രീകുമാർ, റോബിൻ മോൻസി, സന്തോഷ് കുമാർ, രാജീവ് മള്ളൂർ, ഷിജു അപ്പുരയിൽ, തോമസ് കാലായിൽ, പ്രവീൺ ജി. നായർ, തോമസ് മാത്യു ചെങ്ങറ,സലാം കോന്നി, പി. വി. ജോസഫ്,റോബിൻ കാരാവള്ളിൽ, വി. അഭിലാഷ്, സിന്ധു സന്തോഷ്, ടോണി അതുമ്പുംകുളം, മാത്യുകുട്ടി, അനിൽ വിളയിൽ, ജയേഷ് പുന്നമൂട്ടിൽ, ഷാജി വഞ്ചിപ്പാറ എന്നിവർ പ്രസംഗിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1