തൃശൂര്‍ : സ്വര്‍ണക്കടത്ത് കേസിലെ കേന്ദ്ര ഏജന്‍സികളുടെ ഗൂഢാലോചനയെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത് ജനങ്ങളുടെ ശ്രദ്ധ തിരിച്ചു വിട്ട് കാര്യം നടത്താനുള്ള സി.പി.എം-ബി.ജെ.പി തന്ത്രമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പിണറായി വിജയന് തുടര്‍ ഭരണവും ബി.ജെ.പിക്ക് സീറ്റുകളും വേണം. അതിന് വേണ്ടി ഏത് കൂട്ടുക്കെട്ടുമുണ്ടാക്കും. രണ്ട് കൂട്ടരുടേതും രക്ഷപ്പെടാനുള്ള ശ്രമമാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ റേറ്റ് കുറച്ച് കാണിക്കാന്‍ സര്‍വ്വേകള്‍ ശ്രമിച്ചു. ചെന്നിത്തല ഉന്നയിക്കുന്ന കാര്യങ്ങള്‍ ജനങ്ങള്‍ വിശ്വസിക്കുന്നില്ലെന്ന ധാരണയുണ്ടാക്കാന്‍ ശ്രമിച്ചു. സി.പി.എമ്മിന്റെ പി.ആര്‍ ഏജന്‍സികളാണ് സര്‍വ്വേക്ക് പിന്നില്‍. സ്വയം വിശ്വാസ്യതയില്ലെന്ന് കാണിക്കുകയാണ് സര്‍വ്വേയിലൂടെ പി.ആര്‍. ഏജന്‍സികള്‍. സ്വാനാര്‍ഥി നിര്‍ണയത്തിന് മുന്‍പുള്ള സര്‍വ്വേകള്‍ എങ്ങനെ ശരിയാകുമെന്നും ഉമ്മന്‍ ചാണ്ടി ചോദിച്ചു.