താന്‍ തുടങ്ങി വച്ച പദ്ധതിയുടെ പേരില്‍ തെരഞ്ഞെടുപ്പ് കാലത്ത് നേട്ടം കൊയ്യാനാണ് ജെനീഷ് കുമാര്‍ ശ്രമിക്കുന്നത് : അടൂര്‍ പ്രകാശ് എം.പി

For full experience, Download our mobile application:
Get it on Google Play

കോന്നി : തെരഞ്ഞെടുപ്പില്‍ കോന്നി മണ്ഡലത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ പ്രധാന ചര്‍ച്ചയായതോടെ ഇടതു മുന്നണിക്കെതിരെ അടൂര്‍ പ്രകാശ് എം.പി രംഗത്ത്. താന്‍ തുടങ്ങി വച്ച പദ്ധതിയുടെ പേരില്‍ തെരഞ്ഞെടുപ്പ് കാലത്ത് നേട്ടം കൊയ്യാനാണ് സിറ്റിംഗ് എം.എല്‍.എ ജെനീഷ് കുമാര്‍ ശ്രമിക്കുന്നത്. കോന്നി മെഡി.കോളജ് സ്വന്തം നേട്ടമായായാണ് ജെനീഷ് അവതരിപ്പിക്കുന്നത്. 2016ല്‍ കെട്ടിടം പണി പൂര്‍ത്തിയായ വിവരം നിയമസഭയില്‍ പറഞ്ഞപ്പോള്‍ തന്നെയും കോന്നിയെയും മന്ത്രി കെ.കെ ശൈലജ അപമാനിച്ചതായും അടൂര്‍ പ്രകാശ് പറഞ്ഞു.

കോന്നി മണ്ഡലത്തില്‍ കഴിഞ്ഞ ഒന്നര വര്‍ഷക്കാലം ഇടതു മുന്നണി നടത്തിയത് വികസനമല്ല, കബളിപ്പിക്കലായിരുന്നു. ഇടതു മുന്നണിയുടെയും എം.എല്‍.എ ജെനീഷ് കുമാറിന്റെയും അവകാശവാദങ്ങള്‍ സത്യത്തിന് നിരക്കാത്തതാണ്. മെഡിക്കല്‍ കോളേജ് ആശുപത്രി എന്ന ബോര്‍ഡ് മാത്രമേ കോന്നിയിലുള്ളൂ. കോന്നി മെഡിക്കല്‍ കോളേജില്‍ പുറംവാതില്‍ നിയമനത്തിന് എം.എല്‍.എ ശ്രമിക്കുന്നു. പ്രതിപക്ഷ നേതാവ് ഉന്നയിച്ച ഇരട്ടവോട്ട് യാഥാര്‍ഥ്യമാണ്. പല മണ്ഡലങ്ങളിലും ജയപരാജയങ്ങള്‍ നിര്‍ണയിക്കുന്നത് കള്ളവോട്ടാണെന്നും ഉദ്യോഗസ്ഥരെ ഉപയോഗിച്ച്‌ എല്‍.ഡി.എഫ് ഇത്തരം നീക്കങ്ങള്‍ നടത്തുന്നത് ആദ്യമല്ലെന്നും അടൂര്‍ പ്രകാശ് വിമര്‍ശിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...