തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടി കോവിഡ് മുക്തനായി ആശുപത്രി വിട്ടു. കോവിഡ് നെഗറ്റീവായ അദ്ദേഹം വീട്ടില്‍ തിരിച്ചെത്തിയെന്നും എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ക്ക് നന്ദിയെന്നും മകന്‍ ചാണ്ടി ഉമ്മന്‍ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
നിയമസഭ തെരഞ്ഞെടുപ്പിന് പിന്നാലെയാണ് ഉമ്മന്‍ചാണ്ടിക്ക് കോവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസില്‍ നിരീക്ഷണത്തിലായിരുന്ന അദ്ദേഹത്തെ പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അദ്ദേഹത്തിന് കോവിഡ് ലക്ഷണങ്ങളും ഉണ്ടായിരുന്നു.