കൊവിഡ് കൂട്ടപരിശോധനയുടെ ഫലം ഇന്ന് ; സംസ്ഥാനത്തെ പ്രതിദിന രോഗികളുടെ എണ്ണം ഇരുപതിനായിരം കവിയും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കൊവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം ആശങ്ക പരത്തവെ സംസ്ഥാനത്തെ കൂട്ടപരിശോധനയുടെ ഫലം ഇന്ന് പുറത്ത് വരും. പ്രതിദിന കൊവിഡ് രോഗബാധിതരുടെ എണ്ണം ഇരുപതിനായിരം കടന്നേക്കുമെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍.

രണ്ടര ലക്ഷം പരിശോധനകളാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടതെങ്കിലും മൂന്ന് ലക്ഷത്തിലധികം കൂട്ട പരിശോധനകള്‍ നടത്താനായെന്നാണ് അറിയുന്നത്. രോഗവ്യാപനം രൂക്ഷമായ കോഴിക്കോടാണ് ഏറ്റവും കൂടുതല്‍ പരിശോധനകള്‍ നടന്നത്. എറണാകുളത്ത് 36,671 ഉം തിരുവനന്തപുരത്ത് 29,008 പരിശോധനകളും നടന്നു. ആദ്യ ദിവസം ശേഖരിച്ച 1,35,159 സാമ്പിളില്‍ 81,211 സാമ്പിളിന്റെ പരിശോധന ഫലം മാത്രമാണ് പുറത്ത് വന്നത്. ഇതില്‍ 13835 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.04 ആയി ഉയര്‍ന്നു.

ഇന്നും നാളെയുമായി കൂടുതല്‍ പരിശോധന ഫലം പുറത്തുവരുമ്പോള്‍ രോഗികളുടെ എണ്ണം കുത്തനെ ഉയരുമെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍. അതേസമയം വാക്സിന്‍ ക്ഷാമം രൂക്ഷമാണ്. എന്നാല്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ വാക്സിന്‍ സംസ്ഥാനത്തെത്തുന്നതോടെ പ്രശ്‌നം പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ ; സിബിഎസ്ഇ അധികൃതരുമായി ചർച്ച നടത്തി...

0
ന്യൂഡൽഹി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

സൈബർ ഭീകരാക്രമണ കേസ് : 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് ; ഡിജിറ്റൽ ഉപകരണങ്ങൾ...

0
ന്യൂഡൽഹി: സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ...

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...