കായംകുളം പോലീസിന്റെ ക്രൂരത ; ഡയാലിസിസ് കഴിഞ്ഞുവന്ന രോഗിയെ തടഞ്ഞുനിര്‍ത്തി ; കുഴഞ്ഞുവീണിട്ടും വിട്ടയച്ചില്ല

For full experience, Download our mobile application:
Get it on Google Play

കായംകുളം : വാഹന പരിശോധനയുടെ പേരില്‍ ശാരീരികവും മാനസികവുമായി തന്നെ പോലീസ് പീഡിപ്പിച്ചതായി വൃക്കരോഗിയുടെ പരാതി. കായംകുളം പോലീസിനെതിരെയായി പെരിങ്ങാല സ്വദേശി മുഹമ്മദ് റാഫിയാണ് പരാതി നല്‍കിയത്. സംഭവത്തില്‍ കായംകുളം സി.ഐയ്ക്കും മനുഷ്യാവകാശ കമ്മീഷനും എസ്.പിക്കും പരാതി നല്‍കിയിട്ടുണ്ട്. കായംകുളം താലൂക്ക് ആശുപത്രിയില്‍ നിന്ന് ഡയാലിസിസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴിയായിരുന്നു പോലീസില്‍ നിന്ന് ദുരനുഭവം നേരിട്ടതെന്ന് റാഫി ആരോപിക്കുന്നു.

ഹെല്‍മെറ്റ് ചെക്ക് ചെയ്യാന്‍ നിന്ന പോലീസുകാരോട് താന്‍ ഡയാലിസിസ് ചെയ്ത് വരികയാണെന്നും ഹെല്‍മെറ്റിന്റെ വെയ്റ്റ് താങ്ങാന്‍ പറ്റില്ലെന്ന് പറഞ്ഞിട്ടും കേട്ടില്ലെന്ന് റാഫി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

റാഫിയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണ രൂപം

കായംകുളം ട്രാഫിക് പോലീസുകാരെ.. കൊറച്ചൊക്കെ മര്യാദ കാണിക്കണം..

ഇന്ന് ഞാന്‍. ഡയാലിസിസ് കഴിഞ്ഞു. ഇറങ്ങിയപ്പോള്‍ തന്നേ. തീരെ അവശനായിരുന്നു.
തലവേദനയും.. ഒക്കെ കൊണ്ടു. എത്രയും പെട്ടന്ന് വീട് പിടിക്കാം എന്ന് കരുതി.. സ്‌കൂട്ടര്‍ എടുത്തു.. വീട്ടിലേക്ക് പോയ വഴിയില്‍. ട്രാഫിക് പോലീസിന്റെ നേതൃത്വത്തില്‍ ബോയ്‌സ് സ്‌കൂളിന്റെ ഫ്രണ്ടില്‍ ഉള്ള റോഡില്‍ മറഞ്ഞു നിന്നുള്ള പോലീസ് ചെക്കിംഗ്  ഉണ്ടായിരുന്നു..

ഹെല്‍മെറ്റ് ഇല്ലാത്തത് കൊണ്ട് പോലീസ് കൈകാണിച്ചു നിര്‍ത്തിച്ചു. അത് അവരുടെ ജോലിയാണ് സമ്മതിക്കാം. അപ്പോള്‍ തന്നെ ഞാന്‍ അവരോട് പറഞ്ഞു സാറെ ഞാന്‍ ഡയാലിസിസ് കഴിഞ്ഞു വരികയാണ്. എനിക്ക് ഇപ്പോള്‍ ഹെല്‍മെറ്റ് വെക്കാന്‍ പറ്റില്ല. ഹെല്‍മെറ്റിന്റെ വെയ്റ്റ് എനിക്ക് താങ്ങാന്‍ പറ്റില്ല എന്നൊക്കെ. അപ്പോള്‍ ഒരു കോണ്‍സ്റ്റബിള്‍ എനിക്ക് നേരെ ചാടി കടിച്ചോണ്ട് വന്നിട്ട് പറഞ്ഞു വണ്ടി സൈഡിലേക്ക് ഒതുക്കിവെക്കടാ എന്ന് പറഞ്ഞു വണ്ടി ഒതുക്കി വെപ്പിച്ചു.

നീ സാറിനെ പോയി കണ്ട് പെറ്റി അടച്ചിട്ടു പോയാല്‍ മതിയെന്ന് പറഞ്ഞു. ഞാന്‍ Si സാറിനോട് പോയി കാര്യം പറഞ്ഞു സര്‍ ഞാന്‍ ഡയാലിസിസ് കഴിഞ്ഞു വരികയാണ്. എനിക്ക് തീരെ വയ്യ, നില്‍ക്കാന്‍ പോലും വയ്യ എന്നൊക്കെ പറഞ്ഞു. ഇവര്‍ ആരും എന്നെ വിടാന്‍ സമ്മതിക്കുന്നില്ല.

ഞാന്‍ ആ സാറിനോട് കോണ്‍സ്റ്റബിളിന്റെ പേര് എന്താണ് എന്ന് ചോദിച്ചു. അവര്‍ക്ക് അത് ഇഷ്ട്ടപ്പെട്ടില്ല. എന്നെ അവിടെ പിടിച്ചു നിര്‍ത്തി. അപ്പോഴേക്കും ഞാന്‍ ശരീരം കൊഴിഞ്ഞു താഴെ വീണു.
അടിവയറില്‍ വേദന വന്നപ്പോള്‍ തീരെ പിടിച്ചു നില്‍ക്കാന്‍ പറ്റാതായി. വോമിറ്റിംഗ് ചെയ്തു. വയ്യാതെ മണ്ണില്‍ കിടന്ന് ഇഴഞ്ഞിട്ട് പോലും അവിടുള്ള ഒരു പോലീസുകാരന്‍ പോലും തിരിഞ്ഞു നോക്കിയില്ല. അത് വഴി വന്ന എന്നെ അറിയുന്ന രണ്ട് പിള്ളേര്‍ , ഞാന്‍ അവരെ കണ്ടില്ല. അപ്പോളേക്കും എന്റെ ബോധം പോയിരുന്നു. അവര് എന്നെ താങ്ങി ഒരു ഓട്ടോ വിളിച്ചു വീട്ടിലേക്ക് വിട്ടു. അവിടെ നിന്ന പല പോലീസ്‌കാര്‍ക്കും എന്നെ അറിയുന്നതാണ്, എന്നിട്ടും പോലും ഒരു മര്യാദ എന്നോട് അവര് കാണിച്ചില്ല.

ഇത്രയും മനുഷ്യത്വം ഇല്ലത്ത ഈ പോലീസുകാര്‍ക്ക് എതിരെ നടപടി സ്വീകരിക്കണം എന്ന് ആവിശ്യപ്പെട്ടുകൊണ്ട് കായംകുളം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് പരാതി കൊടുക്കാന്‍ തീരുമാനിച്ചു. കായംകുളത്തെ പോലീസുകാരുടെ പ്രവര്‍ത്തികള്‍ ഇത് ആദ്യമായിട്ട് ഒന്നുമല്ല. ഇതുമായി ബന്ധപ്പെട്ട് മറുപടി കിട്ടിയില്ലെങ്കില്‍ Sp ക്കും മനുഷ്യവകാശ കമ്മീഷനും പരാതി കൊടുക്കാനാണ് തീരുമാനം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലി ; ദൃശ്യങ്ങളുണ്ടായിട്ടും പോലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്ന് പരാതി

0
ആലപ്പുഴ: ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലിയ അക്രമി സംഘത്തെ ദൃശ്യങ്ങൾ...

പട്ടാപ്പകൽ കടലോരത്ത് വാഹനത്തിൽ കൊണ്ടുവന്ന് മാലിന്യം തള്ളി ; വാഹനം പിടിച്ചെടുത്തു ; ഡ്രൈവര്‍ക്ക്...

0
തിരുവനന്തപുരം: വർക്കലയ്ക്ക് സമീപം ഇടവ മാന്തറ കടലോരത്ത് മാലിന്യം നിക്ഷേപിച്ച രണ്ടു...

ഓണാഘോഷ പരിപാടിക്കിടെ യുവാവിന് നേരെ മദ്യകുപ്പി കൊണ്ട് സഹോദരങ്ങളുടെ ആക്രമണം

0
പത്തനംതിട്ട: ഓണാഘോഷ പരിപാടിക്കിടെ യുവാവിനെ മദ്യകുപ്പി കൊണ്ട് സഹോദരന്മാരുടെ ആക്രമണം. റാന്നി...

സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ ; സിബിഎസ്ഇ അധികൃതരുമായി ചർച്ച നടത്തി...

0
ന്യൂഡൽഹി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...