Tuesday, July 8, 2025 1:14 am

ഊട്ടിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക്​ തിങ്കളാഴ്ച മുതല്‍ സഞ്ചാരികള്‍ക്ക്​ പ്രവേശനം

For full experience, Download our mobile application:
Get it on Google Play

ഗൂഡല്ലൂര്‍ : ഊട്ടിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക്​ തിങ്കളാഴ്ച മുതല്‍ സഞ്ചാരികള്‍ക്ക്​ പ്രവേശനം നല്‍കുമെന്ന്​ അധികൃതര്‍ അറിയിച്ചു. ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, ബോട്ട്​ ഹൗസ്​, ദൊഡ്ഡബെട്ട, കുന്നൂരിലെ സിംസ്​ പാര്‍ക്ക്​ തുടങ്ങി എല്ലാ കേന്ദ്രങ്ങളിലേക്കും പ്രവേശനമുണ്ടാകും. കോവിഡ്​ മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പ്രവേശനം.

കോവിഡിനെ തുടര്‍ന്ന്​​ 2020 മാര്‍ച്ചിലാണ്​ ആദ്യമായി ഈ കേന്ദ്രങ്ങള്‍ അടച്ചിട്ടത്​. മാസങ്ങള്‍ക്കുശേഷം വീണ്ടും തുറന്നെങ്കിലും കോവിഡ്​ രണ്ടാം വ്യാപനത്തെ തുടര്‍ന്ന്​ വീണ്ടും അടച്ചിട്ടു. ഇതിനിടെ സംസ്ഥാനത്തിന് അകത്തുനിന്നുള്ള സഞ്ചാരികള്‍ക്ക് ഊട്ടിയിലേക്ക് വരാന്‍​ അനുവാദം നല്‍കിയിരുന്നു. കേരളം, കര്‍ണാടക ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍നിന്നുള്ള വിനോദസഞ്ചാരികള്‍ക്ക് വിലക്ക് തുടര്‍ന്നു.

സഞ്ചാരികള്‍ക്കുള്ള വിലക്കും ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ തുറക്കാത്തത്തും പ്രതിഷേധത്തിന്​ ഇടയാക്കിയിരുന്നു. ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന വ്യാപാര സ്ഥാപനങ്ങളും റിസോര്‍ട്ടുകളും ഹോട്ടലുകളും സാമ്പത്തിക പ്രതിസന്ധിലാവുകയും ചെയ്തതോടെയാണ് വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തുറക്കാന്‍ തീരുമാനിച്ചത്​. കേരളം ഒഴികെ ആന്ധ്ര, കര്‍ണാടക സംസ്ഥാനങ്ങളില്‍നിന്നുള്ള ട്രാന്‍സ്പോര്‍ട്ട് ബസുകളുടെ സര്‍വിസ് തുടങ്ങുമെന്നും അറിയിപ്പുണ്ട്. അതേസമയം കേരളത്തില്‍നിന്ന്​ വരുന്നവര്‍ക്ക്​ ഇ-പാസും ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ്​ സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാണ്​.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പത്തനംതിട്ട ജില്ലാ പി.എസ്.സി ഓഫീസില്‍ അഭിമുഖം നടത്തും

0
ജില്ലയിലെ ആരോഗ്യ വകുപ്പിലെ ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട് (സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ്- പട്ടികവര്‍ഗം...

അടൂര്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ വായനാപക്ഷാചരണ താലൂക്ക് സമാപനം സംഘടിപ്പിച്ചു

0
പത്തനംതിട്ട : അടൂര്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിച്ച വായനാപക്ഷാചരണ സമാപനവും...

കുടുംബശ്രീയും വിജ്ഞാന കേരളവും നടപ്പാക്കുന്ന ഹയര്‍ ദി ബെസ്റ്റ് പദ്ധതിയുടെ ജില്ലയിലെ മൂന്നാമത്തെ പ്രാദേശിക...

0
പത്തനംതിട്ട : കുടുംബശ്രീയും വിജ്ഞാന കേരളവും നടപ്പാക്കുന്ന ഹയര്‍ ദി ബെസ്റ്റ്...