റാന്നി- പുതുശേരിമലയില്‍ 120 ലിറ്റർ കോടയും രണ്ട് ലിറ്റർ ചാരായവും പിടികൂടി ; ഒരാളെ അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

റാന്നി : ലോക് ഡൗണിന്റെ മറവിൽ വ്യാപകമായി ചാരായ നിർമാണം നടക്കുന്നതിന്റെ പശ്ചാത്തലത്തിൽ എക്സൈസ് വകുപ്പ് പോലീസുമായി ചേർന്ന് നടത്തിയ റെയ്ഡിൽ ചാരായവും കോടയും പിടിച്ചു.
റാന്നി എക്സൈസ് പാർട്ടിയും പോലീസും ചേർന്ന് നടത്തിയ പരിശോധനയിൽ റാന്നി- പുതുശേരിമല പാറയ്ക്കൽ കോളനിയിൽ പൂന്തുരുത്തിയിൽ വീട്ടിൽ രഞ്ചിത്തിന്റെ വീട്ടിൽ സൂക്ഷിച്ചിരുന്ന 120 ലിറ്റർ കോടയും രണ്ട് ലിറ്റർ ചാരായവും പിടികൂടി . രഞ്ചിത്തിനെ (34) അറസ്റ്റ് ചെയ്ത് റാന്നി കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

എക് സൈസ് സർക്കിൾ ഇൻസ്പെക്ടർ ജെ.എസ്. ബിനുവിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ
റേഞ്ച് ഇൻസ്പെക്ടർ ബി.വിഷ്ണു , റാന്നി പോലീസ് എ.എസ് ഐ. വിനോദ് , സിവിൽ പോലീസ് ഓഫീസർ ജോയി , പ്രിവന്റീവ് ഓഫീസർ മാരായ ഹസൻ ഖാൻ , സുരേഷ് ഡേവിഡ് സിവിൽ എക്സൈസ് ഓഫീസർമാരായ ബി.ബിജു , ജിത്ത് എം.എസ്. ജീഷ്ണു എ , അഭിജിത് എം., അഫ്സൽ നാസർ എന്നിവർ പങ്കെടുത്തു.

ലോക് ഡൗൺ സമയത്ത് “ഓപ്പറേഷൻ ലോക് ഡൗൺ ” എന്ന പേരിൽ എക്സൈസ് വകുപ്പ് സംസ്ഥാനം ഒട്ടാകെ വ്യാജചാരായ നിർമ്മാണം തടയുവാൻ തീവ്രപരിശോധനകൾ നടത്തി വരികയാണ്. പൊതു ജനങ്ങൾ വകുപ്പുമായി സഹകരിക്കണമെന്നും വ്യാജ വാറ്റ് , മയക്കുമരുന്ന് , കഞ്ചാവ് എന്നിവയുടെ ഉപയോഗം സംബന്ധിച്ച് രഹസ്യ വിവരങ്ങൾ ലഭിക്കുന്നത് എക്സൈസിന്റെ ചുവടെയുള്ള നമ്പരുകളിൽ ഉടനെ തന്നെ നൽകണമെന്നും റാന്നി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അറിയിച്ചു.
94000 69468, 04735 228560, 04735 229232

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘പ്രിയദർശിനിയിൽ സ്ത്രീകൾ തള്ളിക്കയറുന്നു’ ; അധിക്ഷേപ പരാമർശവുമായി മന്ത്രി സിപി ജോൺ

0
പാലക്കാട് : സർക്കാർ സ്ത്രീകൾക്ക് അനുവദിച്ച പ്രിയദർശിനി സൗജന്യയാത്രയിൽ സ്ത്രീകൾ തള്ളിക്കയറുന്നുവെന്ന...

‘ലാത്തിച്ചാർജ് ഉണ്ടാവുന്നതുവരെ പ്രതിഷേധിക്കട്ടെ’ ; ഉദ്യോഗാർഥികളെ പരിഹസിച്ച് കർണാടക ആഭ്യന്തര മന്ത്രി

0
ബെംഗളൂരു : കർണാടകയിൽ സിവിൽ പോലീസ് കോൺസ്റ്റബൾ റിക്രൂട്ട്‌മെന്റ് പരീക്ഷാക്രമക്കേടിനെതിരേ പ്രതിഷേധിക്കുന്ന...

കര്‍ണാടക കോണ്‍ഗ്രസിലെ പൊട്ടിത്തെറി ; അനുനയ സന്ദേശവുമായി ഡി കെ ശിവകുമാര്‍

0
ബംഗളൂരു: കര്‍ണാടകയില്‍ മന്ത്രിസഭാ വിപുലീകരണത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ ഉണ്ടായ പൊട്ടിത്തെറി പരിഹരിക്കാന്‍...

ഉദയനിധിയുടെ വിവാദ പരാമർശം ; ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധത്തിന് ടിവികെ

0
ചെന്നൈ : നടി തൃഷക്കെതിരെ ഉദയനിധി സ്റ്റാലിന്റെ ദ്വയാർത്ഥ പരാമർശത്തിൽ തമിഴ്നാട്ടിൽ...