Friday, July 4, 2025 9:35 am

പത്തനംതിട്ട ജില്ലയിലെ 13 ഗ്രാമപഞ്ചായത്തുകള്‍ വെളിയിട വിസര്‍ജ്ജന വിമുക്ത പ്ലസ് പദവിയിലേക്ക്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയിലെ 13 ഗ്രാമപഞ്ചായത്തുകള്‍ക്ക് ഒക്ടോബര്‍ രണ്ടിന് ഒ.ഡി.എഫ് പ്ലസ് (വെളിയിട വിസര്‍ജ്ജന വിമുക്ത പദവി) പദവി പ്രഖ്യാപിക്കുന്നു. തുമ്പമണ്‍, ആറന്മുള, പന്തളം-തെക്കേക്കര, പള്ളിക്കല്‍, കൊടുമണ്‍, ചെറുകോല്‍, കവിയൂര്‍, ആനിക്കാട്, കല്ലൂപ്പാറ, അരുവാപ്പുലം, നിരണം, കുളനട, കുന്നന്താനം എന്നി ഗ്രാമപഞ്ചായത്തുകളാണ് ഗാന്ധിജയന്തി ദിനത്തില്‍ പദവി പ്രഖ്യാപനം നടത്തുന്നത്.

ഗ്രാമപഞ്ചായത്തുകളില്‍ നടന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ചുള്ള സര്‍വേയുടെയും ബ്ലോക്ക്തല ടീമുകളുടെ പരിശോധനയുടെയും ഏറ്റെടുത്ത പ്രോജക്ടുകളുടെയും അടിസ്ഥാനത്തിലാണ് ഈ പഞ്ചായത്തുകള്‍ ആദ്യഘട്ട പ്രഖ്യാപനത്തിലേക്ക് കടക്കുന്നത്. സ്വച്ഛ് ഭാരത് മിഷന്‍ ഗ്രാമീണ്‍ ഫെയ്സ് ഒന്നില്‍ എല്ലാ ഗ്രാമങ്ങളും വെളിയിട വിസര്‍ജ്ജന വിമുക്ത പദവി (ഓപ്പണ്‍ ഡഫിക്കേഷന്‍ ഫ്രീ-ഒ.ഡി.എഫ്) നേടിയെടുത്തു. ഈ പദവി നിലനിര്‍ത്തുന്നതിനും ഗ്രാമീണമേഖലയില്‍ കൂടുതല്‍ ഖര-ദ്രവമാലിന്യ സംസ്‌കരണ സംവിധാനങ്ങളൊരുക്കി ഗ്രാമങ്ങളെ വൃത്തിയുള്ള ഇടങ്ങളാക്കി മാറ്റുന്നതിനുമാണ് ഒ.ഡി.എഫ് പ്ലസ് ലക്ഷ്യം വയ്ക്കുന്നത്.

ഇത് സംബന്ധിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തില്‍ ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷര്‍ക്കും സെക്രട്ടറിമാര്‍ക്കും ശുചിത്വമേഖലയിലെ നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്കും സമയബന്ധിതമായി പ്രോജക്ടുകള്‍ പൂര്‍ത്തീകരിക്കുന്നതിന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി. എ.ഡി.എം അലക്സ് പി തോമസ്, ജില്ലാ ശുചിത്വമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.ഇ വിനോദ്കുമാര്‍ എന്നിവര്‍ ഒ.ഡി.എഫ് പ്ലസ് പദവി പ്രഖ്യാപനം സംബന്ധിച്ച നടപടിക്രമങ്ങള്‍ വിശദീകരിച്ചു. യോഗത്തില്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പഞ്ചായത്ത്, എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ജില്ലാ പഞ്ചായത്ത്, അസിസ്റ്റന്റ് ഡവലപ്പ്മെന്റ് കമ്മീഷണര്‍ (ജനറല്‍), ജില്ലാ വനിതാ ക്ഷേമ ഓഫീസര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ആലപ്പുഴ മുതുകുളത്ത് ബൈക്ക് നിയന്ത്രണം വിട്ട് അപകടം ; നാലുപേർക്ക് പരിക്ക്

0
ആലപ്പുഴ: മുതുകുളത്ത് നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലേക്ക് പാഞ്ഞുകയറി രണ്ടുവയസുകാരനുൾപ്പെടെ നാലുപേർക്ക്...

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് പന്തളം ടൗൺ യൂണിറ്റ് കൺവെൻഷന്‍ നടന്നു

0
പന്തളം : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ പന്തളം ടൗൺ...

ഇരവിപേരൂർ ഗവ. യു.പി സ്കൂളിൽ മൃഷ്ടാന്നം പദ്ധതി ഉദ്ഘാടനം ചെയ്തു

0
തിരുവല്ല : ഇരവിപേരൂർ ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപെടുത്തിയിട്ടുള്ള മൃഷ്ടാന്നം...

10 ഗ്രാം കഞ്ചാവുമായി യുവാവിനെ അടൂര്‍ പോലീസ് പിടികൂടി

0
അടൂര്‍ : കരിക്കിനേത്ത് സില്‍ക്‌സ് വസ്ത്രശാലയുടെ അടുത്തുവെച്ച് 10 ഗ്രാം...