കല്‍പ്പറ്റ : കുറ്റകൃത്യങ്ങള്‍ അമര്‍ച്ച ചെയ്യുന്നതിന്‍റെ ഭാഗമായി പോലീസ് സംസ്ഥാന വ്യാപകമായി നടത്തിക്കൊണ്ടിരിക്കുന്ന ഓപ്പറേഷന്‍ ‘ആഗ്’ റെയ്ഡിന്‍റെ ഭാഗമായി വയനാട് ജില്ലയില്‍ 109 ഗുണ്ടകള്‍ പിടിയിലായി. ശനിയാഴ്ച രാത്രി നടത്തിയ പരിശോധയില്‍ വിവിധ സ്‌റ്റേഷന്‍ പരിധികളിലാണ് ഇത്രയും പേരെ അറസ്റ്റ് ചെയ്തതെന്ന് ജില്ല പോലീസ് മേധാവി ആനന്ദ് ആര്‍ വ്യക്തമാക്കി. ലഹരിവില്‍പ്പനക്കാര്‍ക്കെതിരെയും കേസെടുത്ത് അഴിക്കുള്ളിലാക്കിയിട്ടുണ്ട്.
വിവിധ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് മുന്‍പ് നിരവധി തവണ പിടിയിലായവര്‍ക്കെതിരെയാണ് നടപടിയുണ്ടായിരിക്കുന്നത്. പിടിയിലായവരുടെ സ്റ്റേഷന്‍ തിരിച്ചുള്ള കണക്കുകള്‍ ഇപ്രകാരമാണ്. കല്‍പ്പറ്റ-ഏഴ് മേപ്പാടി-മൂന്ന്, വൈത്തിരി-അഞ്ച്, പടിഞ്ഞാറത്തറ-മൂന്ന്, കമ്പളക്കാട്-അഞ്ച്, മാനന്തവാടി-ഏഴ്, പനമരം-രണ്ട്, വെള്ളമുണ്ട-ആറ്, തൊണ്ടര്‍നാട്-നാല്, തലപ്പുഴ-അഞ്ച് തിരുനെല്ലി-മൂന്ന്, ബത്തേരി-15, അമ്പലവയല്‍-എട്ട്, മീനങ്ങാടി-ഒന്‍പത്, പുല്‍പ്പള്ളി-എട്ട്, കേണിച്ചിറ-10, നൂല്‍പുഴ-ഒന്‍പത് എന്നിങ്ങനെയാണ് മുന്‍കരുതല്‍ പ്രകാരം എടുത്തിട്ടുള്ള കേസുകളുടെ എണ്ണം.
വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.