ന്യൂഡൽഹി : തുർക്കി-സിറിയ ഭൂചലനത്തെ തുടർന്നുള്ള രക്ഷാപ്രവർത്തനങ്ങൾ പൂർത്തിയാക്കി ഇന്ത്യയിലേക്ക് മടങ്ങി ദേശീയ ദുരന്ത നിവാരണ സേന. തുർക്കിയിലും സിറിയയിലും മരിച്ചവർക്കായുള്ള തിരച്ചിൽ അവസാനിച്ചതിനെ തുടർന്നാണ് സേനാംഗങ്ങൾ ഇന്ത്യയയിലേക്ക് മടങ്ങിയത്. ഭൂചനത്തിന് പിന്നാലെ ഓപ്പറേഷൻ ദോസ്ത് എന്ന പേരിൽ ഇന്ത്യ രക്ഷാ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു.
ഡോഗ് സ്‌ക്വാഡും 151 പേടരങ്ങുന്ന മൂന്ന് ടീമുമാണ് ഇന്ത്യയിൽ നിന്നും ദുരന്തഭൂമിയിലേക്ക് തിരിച്ചത്. 35 മേഖലകളിൽ ദുരന്ത നിവാരണ സേനാംഗങ്ങൾ രക്ഷാപ്രവർത്തനത്തിന് ഏർപ്പെട്ടിരുന്നു. വിദേശകാര്യമന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചിയാണ് ഇക്കാര്യം അറിയിച്ചത്.
47 ക്രൂ അംഗങ്ങളും റാംബോ, ഹണി എന്നി ഡോഗ് സ്‌ക്വാഡുകളും കഴിഞ്ഞ ദിവസം തുർക്കിയിൽ നിന്നും ഇന്ത്യയിലേക്ക് എത്തിയിരുന്നു. രക്ഷാ പ്രവർത്തനത്തിന് ശേഷം തിരിച്ചെത്തിയ സേനാംഗങ്ങൾക്ക് തുർക്കി വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണമാണ് ഒരുക്കിയത്. സേനാംഗങ്ങളെ അധികൃതർ മാലയിട്ട് സ്വീകരിച്ചു.
അതേസമയം തുർക്കി-സിറിയ ഭൂകമ്പങ്ങളിൽ 44,000ത്തിന് മുകളിൽ ജീവനുകൾ പൊലിഞ്ഞതായാണ് വിവരം. ഫെബ്രുവരി ആറിനാണ് തുർക്കിയിൽ ഭൂചലനം ഉണ്ടാകുന്നത്. റിക്ടർ സ്‌കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്.
വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.