മകന്‍റെ പുതിയ ഹെയര്‍കട്ട് പിടിച്ചില്ല, ബാര്‍ബര്‍ ഷോപ്പ് പൂട്ടിച്ച് പോലീസുകാരന്‍

For full experience, Download our mobile application:
Get it on Google Play

തമിഴ്നാട് : മകന്‍റെ മുടി മോശമായി വെട്ടിയെന്ന് ആരോപിച്ച് ബാര്‍ബര്‍ ഷോപ്പ് അടപ്പിച്ച് പോലീസുകാരനായ പിതാവ്. കടയിലെത്തിയ ഇയാള്‍ സലൂണ്‍ ഉടമയോട് ബഹളം വെച്ചു. തിസയന്‍വിള പോലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ നാവിസ് ബ്രിട്ടോയാണ് മകന്‍റെ ഹെയര്‍കട്ടിനെ ചൊല്ലി പ്രശ്‌നമുണ്ടാക്കിയത്. ഇതിന്‍റെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ പോലീസിനെ വിമര്‍ശിച്ച് ബിജെപി രംഗത്തെത്തി.

തമിഴ്നാട്ടിലെ തിസയന്‍വിളയിൽ ശനിയാഴ്ചയാണ് സംഭവം. സലൂണിലെത്തിയ പോലീസുകാരന്‍ തന്‍റെ മകന്‍റെ മുടി മോശമായി മുറിച്ചെന്ന് പറഞ്ഞ് ഉടമയോട് കയര്‍ത്തു. എന്നാല്‍ ഇയാള്‍ സംഭവത്തെക്കുറിച്ച് അറിഞ്ഞിരുന്നില്ല. വാദത്തിലുറച്ച് നിന്ന നാവിസ് തര്‍ക്കത്തിനിടെ കട പൂട്ടിയിട്ടു. ബഹളം കേട്ടെത്തിയ നാട്ടുകാര്‍ സംഭവത്തിന്‍റെ  ദൃശ്യങ്ങള്‍ പകര്‍ത്തുന്നുണ്ടായിരുന്നു. ഇതിനിടെ കട മാറിയെന്ന് മനസിലായതോടെ പോലീസുകാരന്‍ പരുങ്ങി. മകന്‍ തെറ്റായ കട ചൂണ്ടിക്കാണിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. ഇതോടെ സലൂണ്‍ കടയുടമ തിശയന്‍വിള പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എഴുമറ്റൂരിൽ തെരുവുനായ ശല്യം അതിരൂക്ഷം : നായ ശല്യത്തിന് കാരണം മാലിന്യങ്ങള്‍

0
മല്ലപ്പള്ളി : എഴുമറ്റൂർ വായനശാല ജംഗ്ഷനിലും സമീപപ്രദേശങ്ങളിലും തെരുവുനായ ശല്യം രൂക്ഷമാകുന്നു....

നിർണായക നേട്ടവുമായി സ്വകാര്യ മേഖലയിലെ ഇന്ത്യൻ കമ്പനി ; ഓർബിറ്റൽ റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചു

0
നിർണായക നേട്ടം കൈവരിച്ച് രാജ്യത്തെ സ്വകാര്യ ബഹിരകാശ ഗവേഷണ മേഖല. ഹൈദരാബാദ്...

കുവൈത്തിന് നേരെ ഡ്രോൺ ആക്രമണം : വ്യോമപാത അടച്ചു ; വിമാന സർവീസുകൾ...

0
കുവൈത്ത് സിറ്റി : ഡ്രോൺ ആക്രമണ ഭീഷണിയെത്തുടർന്ന് കുവൈത്തിൽ വ്യോമപാത താൽക്കാലികമായി...

തന്റെ വാദം കേൾക്കണം ; വഖഫ് ബോർഡ് കേസിൽ തടസ്സ ഹർജിയുമായി ഷോൺ ജോർജ്

0
ദില്ലി: കേരള വഖഫ് ബോർഡ് കേസിൽ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ...