വാഹന പരിശോധനയ്ക്കിടെ കുട്ടികളുടെ അശ്ലീലദൃശ്യങ്ങളുമായി യുവാവ്‌ ഷാഡോ പോലീസിൻ്റെ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : നിരോധിത പുകയില ഉല്‍പന്നങ്ങള്‍ കാറിൽ കടത്തുന്നുവെന്ന സന്ദേശത്തെത്തുടര്‍ന്ന്‌ നടത്തിയ വാഹന പരിശോധനയ്‌ക്കിടെ കാറില്‍ നിന്ന്‌ കണ്ടെടുത്ത ഹാര്‍ഡ്‌ ഡിസ്‌ക്കിലുണ്ടായിരുന്നതു കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍.

വാഹനം ഓടിച്ചിരുന്ന കുരമ്പാല രാഹുല്‍ നിവാസില്‍ രാഹുലിനെ ഷാഡോ പോലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച  വൈകുന്നേരം തിരുവല്ല ബൈപാസിനു സമീപം ഷാഡോ ടീം എസ്‌.ഐ ആര്‍.എസ്‌ രഞ്‌ജുവിന്റെ നേതൃത്വത്തിലാണ്‌ ഇയാളെ പിടികൂടിയത്‌.

രാഹുല്‍ കാറില്‍ പുകയില ഉല്‍പന്നങ്ങള്‍ കടത്തുന്നുവെന്ന്‌ ജില്ലാ പോലീസ്‌ മേധാവി കെ.ജി. സൈമണിന്‌ രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്‌ഥാനത്തില്‍ സ്‌പെഷല്‍ ബ്രാഞ്ച്‌ ഡിവൈ.എസ്‌.പി ആര്‍. ജോസിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. കാറിനുള്ളില്‍ കണ്ടെത്തിയ ഹാര്‍ഡ്‌ ഡിസ്‌ക്കും മൊബൈല്‍ ഫോണും സൈബര്‍ സെല്‍ പരിശോധിച്ചപ്പോഴാണു കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ കണ്ടത്‌.

വിവിധ വാട്ട്‌സ് ആപ്പ്‌ ഗ്രൂപ്പുകളിലായി പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ ഫോട്ടോകളും വിഡീയോകളും രാഹുലിന്റെ ഫോണില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്‌. പ്രതിയെ തിരുവല്ല പോലീസിന്‌ കൈമാറി. എ.എസ്‌.ഐ വില്‍സന്‍, സി.പി.ഒ ശ്രീരാജ്‌ എന്നിവരും സംഘത്തിലുണ്ടായിരുന്നു. പ്രതിയുടെ മൊബൈൽ ഫോണിലുള്ള അശ്ലീല വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളെപ്പറ്റി വിശദമായി അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന്‌ ജില്ലാ പോലീസ്‌ മേധാവി കെ.ജി സൈമണ്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇലന്തൂരില്‍ കുടുംബശ്രീ ഓണം മേള ഉദ്‌ഘാടനം ചെയ്തു

0
ഇലന്തൂര്‍ : ഇലന്തൂരില്‍ നടന്ന കുടുംബശ്രീ ഓണം മേള ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത്...

രാജ്യത്തെ എച്ച്1എൻ1 വ്യാപനം പുതിയ വകഭേദമല്ല ; ആശങ്കപ്പെടേണ്ടതില്ലെന്ന് ഐ.സി.എം.ആർ.

0
മുംബൈ : രാജ്യത്ത് ഇപ്പോൾ വ്യാപിച്ചുകൊണ്ടിരിക്കുന്ന എച്ച്1എൻ1 കേസുകൾക്കു പിന്നിൽ പുതിയ...

ഇന്ത്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ നിർമാതാക്കളായി മാറണം ; ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത

0
വെല്ലൂർ : ഇന്ത്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കേവലമൊരു ഉപഭോക്താവായി തുടരുന്നതിന് പകരം...

വി ഡി സതീശന്‍ സര്‍ക്കാരിന്റെ നൂറാം ദിനം നാളെ

0
തിരുവനന്തപുരം: വിഡി സതീശന്‍ സര്‍ക്കാര്‍ അധികാരമേറ്റിട്ട് ഉത്രാട ദിനമായ ചൊവ്വാഴ്ച നൂറുദിവസം...