ഓപറേഷന്‍ റേസ് : കോന്നി താലൂക്കില്‍ മോട്ടോര്‍ വാഹനവകുപ്പ് പരിശോധന നടത്തി

For full experience, Download our mobile application:
Get it on Google Play

കോന്നി: ഓപറേഷന്‍ റേസിന്റെ ഭാഗമായി കോന്നി താലൂക്കില്‍ കേരള മോട്ടോര്‍ വാഹനവകുപ്പ് പരിശോധന നടത്തി. 78 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
വിവിധ കേസുകളില്‍ 1,18,000 രൂപ ഈടാക്കുന്നതിന് നടപടി സ്വീകരിച്ചു. സുരക്ഷയെ ബാധിക്കുന്ന വിധത്തില്‍ അനധികൃത രൂപമാറ്റം നടത്തിയ വാഹനങ്ങള്‍ ഏഴുദിവസത്തിനകം പൂര്‍വസ്ഥിതിയിലാക്കി പരിശോധനക്ക് ഹാജരാക്കാത്തപക്ഷം രജിസ്‌ട്രേഷന്‍ റദ്ദ് ചെയ്യുന്നതിനും നിര്‍ദേശം നല്‍കി.

പരിശോധന സമയത്ത് വാഹനം നിര്‍ത്താതെപോവുക, അപകടകരമായി ഡ്രൈവിങ് നടത്തുന്ന വാഹനങ്ങള്‍ സിഗ്‌നല്‍ നല്‍കിയിട്ടും നിര്‍ത്താതെപോവുക എന്നിവ ശ്രദ്ധയില്‍പെട്ടാല്‍ തൊട്ടടുത്ത ദിവസം വാഹന ഉടമകള്‍ക്കെതിരെ ചെല്ലാന്‍ തയാറാക്കും. അപകടകരമായ വിധമോ അമിതവേഗത്തിലോ നിരന്തരമായി വാഹനം ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പെട്ടാല്‍ വാഹന നമ്പര്‍, ഫോട്ടോ, വീഡിയോ എന്നിവ അതത് ജോയന്റ് ആര്‍.ടി.ഒ, എന്‍ഫോഴ്സ്‌മെന്റ് ആര്‍.ടി.ഒ എന്നിവര്‍ക്ക് സന്ദേശം അയക്കാം. ഇതിനുള്ള മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ ഐ.ഡി എന്നിവ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...