Wednesday, May 7, 2025 9:16 pm

ഓപറേഷൻ സിന്ദൂർ : 1971നു ശേഷം ആദ്യമായി സേനകളുടെ സംയുക്ത ആക്രമണം

For full experience, Download our mobile application:
Get it on Google Play

ശ്രീന​ഗർ : പഹൽഗാമിലെ ഭീകരാക്രമണത്തിന് രണ്ടാഴ്ച പിന്നിടുന്ന വേളയിൽ പാകിസ്താനിലും പാക്കധീന കശ്മീരിലുമായി ഒമ്പത് ഭീകരകേന്ദ്രങ്ങളിലാണ് ഇന്ത്യൻ സേന തിരിച്ചടിച്ചത്. 1971ലെ ഇന്ത്യ – പാക് യുദ്ധത്തിനു ശേഷം ആദ്യമായാണ് കര, നാവിക, വ്യോമ സേനകൾ സംയുക്തമായി പാകിസ്താനെതിരെ ആക്രമണം നടത്തുന്നത്. ഓപറേഷൻ സിന്ദൂർ എന്ന പേരിൽ പുലർച്ചെ 1.44നായിരുന്നു ഇന്ത്യയുടെ തിരിച്ചടി. കശ്മീരിൽ ആക്രമണം നടത്താനായി ആസൂത്രണം നടത്തിയ ഭീകരകേന്ദ്രങ്ങളാണ് സേന തകർത്തത്. പാകിസ്താനിലെ സൈനിക കേന്ദ്രങ്ങളിൽ ഇന്ത്യ ആക്രമണം നടത്തിയിട്ടില്ല.

ബഹവൽപുരിലെ ജയ്ഷെ മുഹമ്മദ് കേന്ദ്രം, മുരിദ്കെയിലെ ലഷ്കറെ ത്വയ്യിബ കേന്ദ്രം എന്നിവ ഇന്ത്യൻ സേനയുടെ സർജിക്കൽ സ്ട്രൈക്കിൽ തകർത്തു. സേന വൈകാതെ കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്നാണ് അറിയിച്ചിരിക്കുന്നത്. നീതി നടപ്പാക്കിയെന്നും കൂടുതൽ വിശദാംശങ്ങൾ ഉടൻ വെളിപ്പെടുത്തുമെന്നും സമൂഹമാധ്യമത്തിൽ സൈന്യം പ്രതികരിച്ചു. ഹാഫിസ് സയീദ് നയിക്കുന്ന ഭീകരസംഘടനയായ ലഷ്കറെ ത്വയ്യിബയുടെ ആസ്ഥാനമാണ് മുരിദ്കെ. പഞ്ചാബ് പ്രവിശ്യയിലാണ് ജയ്ഷെ മുഹമ്മദ് കേന്ദ്രമായ ബഹവൽപുർ. അഞ്ചിടത്ത് മിസൈൽ ആക്രമണമുണ്ടായെന്നും മൂന്നു പേർ കൊല്ലപ്പെട്ടെന്നും 12 പേർക്ക് പരിക്കേറ്റതായും പാകിസ്താൻ സ്ഥിരീകരിച്ചിട്ടുണ്ട്.

സ്കാൽപ് മിസൈലുകൾ ഉപയോഗിച്ചാണ് ഭീകരക്യാമ്പുകൾ തകർത്തത്. അതിർത്തി കടന്ന് ആക്രമിച്ചിട്ടില്ലെന്ന് ഉന്നത വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യയുടെ തിരിച്ചടിക്കു പിന്നാലെ നിയന്ത്രണരേഖയിൽ പാക്കിസ്ഥാൻ സൈന്യം വെടിവെപ്പ് ആരംഭിച്ചതോടെ മേഖലയിലെ ജനങ്ങളെ ബങ്കറുകളിലേക്കു മാറ്റി. ശ്രീനഗർ, ജമ്മു, ലേ, ധരംശാല, അമൃത്‌സർ വിമാനത്താവളങ്ങൾ അടച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

യുവതിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ പ്രതി ജീവനൊടുക്കിയ നിലയിൽ

0
കാസർഗോഡ്: ചിറ്റാരിക്കാലിൽ യുവതിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ കമ്പല്ലൂർ സ്വദേശി...

ഇന്ത്യൻ ലോയേഴ്‌സ് കോൺഗ്രസ്‌ പുതിയ ക്രിമിൽനൽ നിയമം സംബന്ധിച്ച സെമിനാർ നടത്തി

0
പത്തനംതിട്ട : പുതിയ ഭാരതീയ നാഗരിക നിയമ സംഹിതയിൽ തിരുത്തൽ വരുത്തേണ്ട...

ആതിരപ്പടി – അച്ഛൻതോട്ടം കുമ്പഴ ഭാഗം റോഡ് അഡ്വ. പ്രമോദ് നാരായൺ എംഎൽഎ ഉദ്ഘാടനം...

0
റാന്നി: പെരുനാട് പഞ്ചായത്തിൽ എംഎൽഎ ആസ്തി വികസന ഫണ്ട് ചെലവഴിച്ച് നിർമ്മാണം...

229-ാമത് തൃശ്ശൂർ പൂരത്തിന് കൊടിയിറങ്ങി ; ഉപചാരം ചൊല്ലി പിരിഞ്ഞ് ഭഗവതിമാർ

0
തൃശ്ശൂർ: 229-ാമത് തൃശ്ശൂർ പൂരത്തിന് കൊടിയിറങ്ങി. ശ്രീ മൂലസ്ഥാനത്ത് പാറമേക്കാവ്- തിരുവമ്പാടി ഭഗവതിമാർ...