“ഓപ്പറേഷൻ തൂഫാൻ ദി നാർക്കോ ഹണ്ട് ” സ്വാഗതാർഹം : മാർത്തോമ്മാ സഭാ വികസന സംഘം

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : കേരളത്തിന്റെ സാമൂഹിക ആരോഗ്യ സുസ്ഥിതിക്ക് കടുത്ത വെല്ലുവിളി ഉയർത്തുന്ന സിന്തറ്റിക് ലഹരിവസ്തുക്കളുടെ വ്യാപനത്തെ പൂർണമായും നിർമ്മാർജനം ചെയ്യുക എന്ന ലക്ഷ്യത്തോടെ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ്‌ ചെന്നിത്തലയുടെ നേത്രുത്വത്തില്‍  “ഓപ്പറേഷൻ തൂഫാൻ ദി നാർക്കോ ഹണ്ട് ” എന്ന കർമ്മ പദ്ധതിക്ക് തുടക്കം കുറിച്ച  സർക്കാർ നടപടി സ്വാഗതാർഹമാണെന്ന് മാർത്തോമ്മാ സഭ ഡെവലപ്മെന്റ് ഡിപ്പാർട്ട്മെന്റ് (വികസന സംഘം) കോട്ടയം – കൊച്ചി ഭദ്രാസന കമ്മറ്റി യോഗം വിലയിരുത്തി. ലഹരി ഉപയോഗിക്കുന്നവനെ കണ്ടെത്തിയാൽ വാഹകനെയും ഉറവിടത്തെയും കണ്ടെത്തി ഉന്മൂലനം ചെയ്യാൻ സാധിക്കും, ഇതിലൂടെ മാത്രമേ സിന്തറ്റിക് ലഹരിവസ്തുക്കളുടെ വ്യാപനത്തെ തടയുവാന്‍ കഴിയൂ. പുതിയ അധ്യയന വർഷം ആരംഭിച്ചപ്പോൾ തന്നെ ഈ തീരുമാനം നടപ്പിലാക്കുന്നത് സമൂഹത്തോടുള്ള ഏറ്റവും വലിയ മാനുഷിക ഉത്തരവാദിത്വമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരങ്ങളിൽ ഷാഡോ പോലീസിനെ നിയോഗിക്കണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ലഹരി വിപണന ശൃംഖലകളെ കൃത്യമായി നിരീക്ഷിക്കാനും പൂർണ്ണമായും ഇല്ലാതാക്കാനും ഓപ്പറേഷൻ തൂഫാൻ ദി നാർക്കോ ഹണ്ടിന് സാധിക്കുമെന്ന് യോഗം പ്രത്യാശ പ്രകടിപ്പിച്ചു. മാർത്തോമ്മാ സഭ ഭദ്രാസന വികാരി ജനറാൾ റവ.ഡോ.സാംസൺ എം ജേക്കബ്ബ് അധ്യക്ഷത വഹിച്ചു. യോഗത്തിൽ മാർത്തോമ്മാ സഭാ ഭദ്രാസന സെക്രട്ടറി റവ.അലക്സ് എബ്രഹാം, വികസന സംഘം ഭദ്രാസനം സെക്രട്ടറി കുരുവിള മാത്യൂസ്, ട്രഷറർ കോരാ കുര്യൻ, കേന്ദ്ര മാനേജിംഗ് കമ്മിറ്റിയംഗം എം എസ് റോയ്, കേന്ദ്ര ജനറൽ കൗൺസിൽ അംഗങ്ങളായ രാജു എബ്രഹാം വെണ്ണിക്കുളം, ബിജു നൈനാൻ മരുതുക്കുന്നേൽ, പി കെ തോമസ് പ്ലാച്ചിറ, മാത്യൂസ് പൊയ്കയിൽ, രാജു തോട്ടുങ്കൽ, അജേഷ് എബ്രഹാം എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...