3000 രൂപ കൈക്കൂലി വാങ്ങിയ നേത്രരോഗ വിദഗ്ധന്‍ വിജിലൻസിന്‍റെ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : 3000 രൂപ കൈക്കൂലി വാങ്ങിയ നേത്രരോഗ വിദഗ്ധന്‍ വിജിലൻസിന്‍റെ പിടിയില്‍. ശസ്ത്രക്രിയയ്‌ക്കെത്തിയ രോഗിയുടെ മകന്‍റെ പക്കല്‍ നിന്നും കൈക്കൂലി വാങ്ങിയ നേത്രരോഗ വിദഗ്ധനാണ് വിജിലന്‍സിന്‍റെ പിടിയിലായത്.  പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഡോ. ഷാജി കെ. മാത്യുവാണ് പിടിയിലായത്. തുമ്പമണ്‍ സ്വദേശിയായ 33 കാരന്റെ പരാതിയിലാണ് വിജിലന്‍സ് ഇടപെട്ടത്.

കാഴ്ചയ്ക്ക് തകരാറുള്ള പിതാവുമായി ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഒ.പി.യില്‍ എത്തിയതാണിയാള്‍. കണ്ണിന്റെ ശസ്ത്രക്രിയയ്ക്കു ശേഷം അച്ഛനെ ഡിസ്ചാര്‍ജു ചെയ്യുമ്പോള്‍ 3000 രൂപ നല്‍കണമെന്ന് ഡോക്ടര്‍ ഇയാളോട് ആവശ്യപ്പെട്ടു. ഇതോടെയാണ് പരാതിയുമായി ചെറുപ്പക്കാരന്‍ വിജിലന്‍സിനെ സമീപിച്ചത്.

ശസ്ത്രക്രിയ കഴിഞ്ഞ 65 കാരനെ ഇന്ന് രാവിലെ ഡിസ്ചാര്‍ജ് ചെയ്തു. അതിനു ശേഷം ഇയാള്‍ ഒ.പി.യിലെത്തി പറഞ്ഞ പ്രകാരം തുക നല്‍കി. ഇതു വാങ്ങാന്‍ ശ്രമിക്കവേയാണ് വിജിലന്‍സ് ഇയാളെ നാടകീയമായി പിടികൂടിയത്. വിജിലന്‍സ് തന്നെ നല്‍കിയ 3000 രൂപയും ഇയാളുടെ പക്കല്‍ നിന്നും കണ്ടെത്തി. തിരുവല്ല മഞ്ഞാടി സ്വദേശിയാണ് അറസ്റ്റിലായ ഡോക്ടര്‍. 2005 ല്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നു വിരമിച്ച ഇയാള്‍ എന്‍.എച്ച്.എമ്മിന്‍റെ ഭാഗമായി താല്‍ക്കാലിക അടിസ്ഥാനത്തില്‍ ജോലി ചെയ്തു വരികയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...