Saturday, April 19, 2025 3:00 am

ആശങ്കകളിലും ആവശ്യങ്ങളിലും ചേർത്തു പിടിക്കുന്ന ജനകീയ ഇടപെടലാണ് “ഒപ്പം ” : മന്ത്രി വീണാ ജോർജ്*

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ആശങ്കകളിലും ആവശ്യങ്ങളിലും ചേർത്തു പിടിക്കുന്ന ജനകീയ ഇടപെടലാണ് കളമശ്ശേരി മണ്ഡലത്തിൽ “ഒപ്പം “എന്ന പേരിൽ നടന്നു വരുന്ന പദ്ധതികളെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. മന്ത്രി പി. രാജീവിന്റെ നേതൃത്വത്തിൽ മണ്ഡലത്തിൽ നടന്നു വരുന്ന “ഒപ്പം “സൂപ്പർ സ്പെഷ്യലിറ്റി മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടനം കുന്നുകര റയാൻ ഇന്റർനാഷണൽ സ്കൂളിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. ആധുനിക ചികിത്സാ സംവിധാനങ്ങളും പ്രതിഭാശാലികളായ ആരോഗ്യ പ്രവർത്തകരെയും ഒരു കുടക്കീഴിൽ എത്തിച്ച് സാധാരണക്കാരായ ജനങ്ങൾക്ക്‌ ഏറ്റവും മികച്ച ചികിത്സ ലഭ്യമാകുന്നതിനുള്ള അവസരം ഒരുങ്ങിയിരിക്കുകയാണ് . ഒപ്പം മെഡിക്കൽ ക്യാമ്പ് നാലാമത്തെ പതിപ്പിലേക്ക് കടക്കുമ്പോൾ മുൻ വർഷങ്ങളിൽ നടന്ന ക്യാമ്പുകളിലായി കാൽ ലക്ഷത്തോളം ആളുകൾക്ക് ചികിത്സ ഉറപ്പിക്കാൻ കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.

ആരോഗ്യ സൂചികകളിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന സംസ്ഥാനമാണ് കേരളം. നവജാത ശിശു മരണ നിരക്കി‌ക്കും , മാതൃമരണ നിരക്കും കുറയ്ക്കാൻ സാധിച്ചു. ആയുർ ദൈർഘ്യം ഏറ്റവും കൂടുതലുള്ള സ്ഥലങ്ങളിൽ ഒന്നാണ് നമ്മുടെ നാട്. പതിറ്റാണ്ടുകളായുള്ള പ്രവർത്തനത്തിന്റെ ഫലമായാണ് കേരളത്തിലെ ഈ നേട്ടങ്ങളെല്ലാം കൈവരിക്കാൻ സാധിച്ചത്. ജീവിതശൈലി രോഗങ്ങൾക്കെതിരെ പ്രതിരോധം തീർക്കുക എന്നതാവണം നമ്മുടെ അടുത്ത ലക്ഷ്യം. നവ കേരള മിഷൻ കർമ്മ പദ്ധതിയുടെ ഭാഗമായി ആർദ്ര മിഷന്റെ നേതൃത്വത്തിൽ 30 വയസ്സിന് മുകളിലുള്ളവരെ ക്യാൻസർ സ്ക്രീനിംഗിന് വിധേയരാക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുകയാണ് സർക്കാർ. 12 മാസം നീണ്ടുനിൽക്കുന്ന കാമ്പയിനിന്റെ ആദ്യ ഒരു മാസം സ്ത്രീകൾക്ക് പ്രാധാന്യം നൽകി കൊണ്ടാണ് സ്ക്രീനിംഗ് നടക്കുന്നത്. കാമ്പയിൻ തുടങ്ങി ദിവസങ്ങൾ പൂർത്തിയാകുമ്പോൾ ഇതുവരെ 1,36000 സ്ത്രീകളാണ് പരിശോധനയ്ക്ക് വിധേയരായത്. ക്യാൻസർ നിർണയിച്ചാൽ എന്താകുമെന്ന ഭയം കാമ്പയിനിൽ പങ്കെടുക്കുന്നതിൽ നിന്ന് ആളുകളെ പിന്തിരിപ്പിക്കുന്നുണ്ട്. എന്നാൽ തുടക്കത്തിൽ തന്നെ കണ്ടെത്തി ചികിത്സ ഉറപ്പാക്കി രോഗത്തെ തുടച്ചുനീക്കാൻ സാധിക്കുമെന്ന് മനസിലാക്കി എല്ലാവരും കാമ്പയിനുമായി സഹകരിക്കണമെന്ന് മന്ത്രി പറഞ്ഞു.

ആരോഗ്യ ചികിത്സാ മേഖലയിൽ എറണാകുളം ജില്ലയെ സംബന്ധിച്ച് ഏറ്റവും പ്രധാന വർഷമായിരിക്കും 2025. അത്യാധുനിക സൗകര്യങ്ങളോടെ നിർമ്മാണം പൂർത്തിയാക്കി കൊച്ചിൻ ക്യാൻസർ റിസർച്ച് സെന്റർ ഏതാനും മാസങ്ങൾക്കകം പൂർണ തോതിൽ പ്രവർത്തനം ആരംഭിക്കും. കളമശ്ശേരി മെഡിക്കൽ കോളേജിലും ആധുനിക രീതിയിലുള്ള ചികിത്സ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കിഫ്‌ബി ഫണ്ട്‌ ഉപയോഗിച്ച് നടന്നു വരികയാണെന്നും മന്ത്രി പറഞ്ഞു. കളമശ്ശേരി മണ്ഡലത്തിൽ തുടർച്ചയായി നാലാം തവണയാണ് ഒപ്പം മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നത്. ബിപിസിഎൽ, ഐ. എം.എ, എന്നിവരുടെ സഹകരണത്തോടെയാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്.

പരിപാടിയിൽ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്‌ അധ്യക്ഷത വഹിച്ചു. പത്മഭൂഷൻ ഡോ. ജോസ് ചാക്കോ പെരിയപ്പുറം, കൊച്ചിൻ കാർഡിയാക്ക് ഫോറം പ്രസിഡന്റ്‌ ഡോ. നവീൻ മാത്യു, ഐ. എം. എ കൊച്ചിൻ പ്രസിഡന്റ് ഡോ ജുനൈദ് റഹ്മാൻ എന്നിവർ വിശിഷ്ടാതിഥികളായി. പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് ടി. വി പ്രദീഷ്, ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ്, കളമശ്ശേരി നഗരസഭ ചെയർപേഴ്സൺ സീമ കണ്ണൻ, ഏലൂർ നഗരസഭ ചെയർമാൻ എ. ഡി സുജിൽ , പഞ്ചായത്ത് പ്രസിഡന്റുമാരായ സൈന ബാബു, പി. എം മനാഫ്, സുരേഷ് മുട്ടത്തിൽ, സബിതാ നാസർ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ യേശുദാസ് പറപ്പിള്ളി, കെ.വി രവീന്ദ്രൻ, ജില്ലാ മെഡിക്കൽ ഓഫീസർ ആശ ദേവി, ജില്ലാ മെഡിക്കൽ ഓഫീസർ (ആയുർവേദം ) ഗീതാ കുമാരി, ജില്ലാ മെഡിക്കൽ ഓഫീസർ (ഹോമിയോ) മേഴ്സി ഗോൺസാൽവസ് , കളമശ്ശേരി മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ഗണേഷ് മോഹൻ തുടങ്ങിയവർ പങ്കെടുത്തു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ദു:ഖ വെള്ളിയാഴ്ച ഓഫീസ് അവധിയായതിനാല്‍ പത്തനംതിട്ട മീഡിയായില്‍ വാര്‍ത്താ അപ്ഡേഷന്‍ ഉണ്ടായിരിക്കുന്നതല്ല

0
ദു:ഖ വെള്ളിയാഴ്ച ഓഫീസ് അവധിയായതിനാല്‍ അന്നേദിവസം പത്തനംതിട്ട മീഡിയായില്‍ വാര്‍ത്താ അപ്ഡേഷന്‍...

ഹെറോയിനുമായി അന്യ സംസ്ഥാന തൊഴിലാളി പോലീസ് പിടിയിലായി

0
മാന്നാർ: ചില്ലറ വിൽപനക്കായി കൊണ്ടു വന്ന ഹെറോയിനുമായി അന്യ സംസ്ഥാന തൊഴിലാളി...

പോലീസിന് നേരെ ആക്രമണം ; കുറത്തിക്കാട് എസ്ഐ ഉദയകുമാറിന് കൈയ്ക്ക് പരുക്കേറ്റു

0
ആലപ്പുഴ: കുറത്തികാട് പോലീസിന് നേരെ ആക്രമണം കുറത്തിക്കാട് എസ്ഐ ഉദയകുമാറിന് കൈയ്ക്ക്...

പ്രതിശ്രുത വധുവിന്റെ വീട്ടുകാർ മുന്നോട്ടുവെച്ച നിബന്ധന അം​ഗീകരിക്കാത്തതിനെ തുടർന്ന് അമ്മയെ കൊലപെടുത്തി മകൻ

0
കാൺപൂർ: പ്രതിശ്രുത വധുവിന്റെ വീട്ടുകാർ മുന്നോട്ടുവെച്ച നിബന്ധന അം​ഗീകരിക്കാത്തതിനെ തുടർന്ന് അമ്മയെ...