Thursday, July 3, 2025 8:07 pm

മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം വരെ കൊവിഡ് പരിശോധനഫലങ്ങൾ രഹസ്യമാക്കി വയ്ക്കുന്നു : ആരോപണവുമായി പ്രതിപക്ഷം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം നടക്കുന്നതുവരെ കൊവിഡ് പരിശോധനാ ഫലങ്ങൾ രഹസ്യമാക്കി വയ്ക്കുന്നുവെന്ന ആരോപണം ശക്തമാക്കി പ്രതിപക്ഷം. പരിശോധനഫലം പോസിറ്റീവാണെങ്കിൽ ഉടൻ തന്നെ ബന്ധപ്പെട്ടവരെ അറിയിക്കുന്നുണ്ടെന്നും പ്രതിപക്ഷത്തിന്റെത് അനാവശ്യ ആരോപണമാണെന്നുമാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം.

മുഖ്യമന്ത്രിയുടെ വൈകുന്നേരമുള്ള വാർത്തസമ്മേളനം വരെ കൊവിഡ് പരിശോധനഫലങ്ങൾ ആരോഗ്യപ്രവർത്തകർക്ക് പോലും കൈമാറുന്നില്ലെന്നായിരുന്നു പ്രതിപക്ഷ ആരോപണം. ആദ്യം പി. ടി തോമസ് എംഎൽഎയും പിന്നീട് എം. കെ മുനീറും ഇതേ വാദവുമായി രംഗത്തെത്തിയിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജിൽ മരിച്ച കുഞ്ഞിന്റെ പരിശോധനഫലം പുറത്തുവിടാൻ വാര്‍ത്താസമ്മേളനം വരെ കാത്തിരുന്നുവെന്നായിരുന്നു മുനീറിന്റെ ആരോപണം.

പ്രതിപക്ഷ നേതാവും ഇതിനെ പിന്തുണച്ച് രംഗത്തെത്തി. എന്നാൽ ഈ ആരോപണങ്ങൾ ആരോഗ്യവകുപ്പ് പൂർണമായും തള്ളുകയാണ്. ആരോഗ്യ വകുപ്പിന്റെ മനോവീര്യം തകര്‍ക്കാനാണ് ഇത്തരം പ്രചാരണങ്ങളെന്നാണ് മന്ത്രിയുടെ പ്രതികരണം. വൈറോളജി ലാബുകളില്‍ നിന്നുള്ള ഫലങ്ങള്‍ നെഗറ്റീവായാല്‍ സാമ്പിളുകള്‍ അയച്ച ആശുപത്രികള്‍ക്കും മറിച്ചാണെങ്കിൽ ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കുമാണ് അയക്കുന്നതെന്നും  ആരോഗ്യവകുപ്പിന്റെ വിശദീകരണത്തിൽ പറയുന്നു.

പോസിറ്റീവ് കേസുകൾ ഉടൻ ജില്ലാ സര്‍വയലന്‍സ് ഓഫീസര്‍മാർക്ക് അയക്കും. ഇവർ തുടര്‍ നടപടികളെടുക്കും. നിരീക്ഷണത്തിലോ ആശുപത്രികളിലോ ഉള്ളവരുടേതാണ് ഫലമെന്നതിനാൽ രോഗികളെ രോഗപകര്‍ച്ച ഉണ്ടാകാതെ ഐസൊലേഷനിലേക്ക് മാറ്റാം. സമാന്തരമായി സമ്പർക്കപ്പട്ടികയും തയ്യാറാക്കും. വാര്‍ത്താസമ്മേളനത്തിന് ശേഷം വരുന്ന ഫലങ്ങൾക്കും ഇതേ നടപടികളാണ് സ്വീകരിക്കുന്നത്. എന്നാൽ കൃത്യതയ്ക്ക് വേണ്ടി അടുത്ത ദിവസത്തെ കണക്കിൽ ഉൾപ്പെടുത്തും. ജന്മനാ ഗുരുതര രോഗങ്ങളുള്ള കുഞ്ഞിന്റെ മരണം പോലും ദുർവ്യാഖ്യാനം ചെയ്യുന്നത് നിർഭ്യാകരമാണെന്നാണ് ആരോഗ്യവകുപ്പിന്റെ മറുപടി.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡുകളിലെ അനധികൃത ബോര്‍ഡുകളില്‍ വീണ്ടും വിമര്‍ശനവുമായി ഹൈക്കോടതി

0
കൊച്ചി: കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡുകളിലെ അനധികൃത ബോര്‍ഡുകളില്‍ വീണ്ടും അതിരൂക്ഷ വിമര്‍ശനവുമായി...

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

0
ക്വട്ടേഷന്‍ സീതത്തോട് ഗ്രാമപഞ്ചായത്തിലെ മൂഴിയാര്‍, ഗവി, ഗുരുനാഥന്‍മണ്ണ് പട്ടികവര്‍ഗ ഉന്നതികളില്‍ താമസിക്കുന്ന മലപണ്ടാര...

സംസ്ഥാനത്ത് 19 ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക് നിയമനം നല്‍കുന്ന ഉത്തരവില്‍ ഒപ്പുവച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് 19 ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക് നിയമനം നല്‍കുന്ന ഉത്തരവില്‍...

കോട്ടയം മെഡിക്കല്‍ കോളജിലെത്തി മുഖ്യമന്ത്രി പിണറായി വിജയന്‍

0
കോട്ടയം : മെഡിക്കല്‍ കോളജിലെത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. അപകടസ്ഥലം മുഖ്യമന്ത്രി...