തിരുവനന്തപുരം : നികുതി വർധനവിനെതിരെ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ധൂർത്ത് അവസാനിപ്പിച്ച് നികുതി പിരിക്കണമെന്ന് വി.ഡി സതീശൻ പറഞ്ഞു. അടഞ്ഞു കിടക്കുന്ന വീടിന് വരെ നികുതി അടക്കണമെന്നും ഇടത്തോട്ട് നോക്കിയാലും വലത്തോട്ട് നോക്കിയാലും നികുതി കൊടുക്കേണ്ടിവരുമെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു.
ഇന്ധന വില കൂടിയാൽ എല്ലാത്തിനും വില കൂടുമെന്നും അത് ആലോചിക്കാനുള്ള സാമാന്യ ബുദ്ധി സർക്കാരില്ലാതെ പോയോ എന്നും ചോദിച്ച വി.ഡി സതീശൻ വില കൂടുന്നത് കൊണ്ട് ധനമന്ത്രിക്ക് പ്രശ്നമുണ്ടാകില്ലെന്നും പ്രതിപക്ഷം പറയുന്നത് സാധാരണക്കാരുടെ കാര്യമാണെന്നും പറഞ്ഞു. വെള്ളക്കരം ഒരു ലിറ്ററിന് ഒരു പൈസ എന്നാണ് മന്ത്രിയുടെ ന്യായീകരണം എന്നാൽ 350%ശതമാനമാണ് വെള്ളക്കരം കൂട്ടിയത്. ഇത്രയും ദുരിതം പ്രത്യക്ഷമായി ഉണ്ടാകുമ്പോഴാണ് 4000 കൂടി ബാധ്യത ബജറ്റിലൂടെ അടിച്ചേൽപ്പിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നികുതി വർധനവിനെതിരെ സംസ്ഥാനവ്യാപകമായി കോൺഗ്രസ് പ്രതിഷേധം നടക്കുകയാണ്.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.