കൊച്ചി : പെൻഷൻ പ്രായം ഉയർത്താനുള്ള തീരുമാനം യുവാക്കളോടുള്ള ചതിയും വഞ്ചനയുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഒരു കൂടിയാലോചനയും നടന്നിട്ടില്ല. ഇത്രയും നാൾ എതിർ നിലപാട് എടുത്ത എൽഡിഎഫ് ചെറുപ്പക്കാരെ ഇപ്പോൾ വഞ്ചിച്ചു. ഇതിൽ ഡിവൈഎഫ്ഐക്ക് എന്താണ് പറയാൻ ഉള്ളത്? പല സ്ഥലങ്ങളിലും നിയമനങ്ങൾക്കായി നടപടികൾ തുടങ്ങിയിരുന്നു.
ആ യുവാക്കളുടെ ജീവിതത്തിൽ ഇപ്പോൾ കരിനിഴൽ വീണു. കേരളത്തിൽ തൊഴിലില്ലായ്മ രൂക്ഷമാണെന്നും വിഡി സതീശൻ പറഞ്ഞു. പെൻഷൻ പ്രായം കൂട്ടിയതിനെതിരെ പ്രതിപക്ഷ യുവജന സംഘടനകൾ സമര രംഗത്ത് ഇറങ്ങും. യൂത്ത് കോൺഗ്രസ് സമരരംഗത്തുണ്ടെന്നും സതീശൻ പറഞ്ഞു.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.