ആർഎസ്എസ് ​ഗണ​​ഗീതം ദേശഭക്തി​ഗാനമാകില്ലെന്ന് പ്രതിപക്ഷ നേതാവ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ആർഎസ്എസ് ​ഗണ​​ഗീതം ദേശഭക്തി​ഗാനമാകില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡ‍ി സതീശൻ. സ്കൂൾ മാനേജ്മെന്റിനെതിരെ നടപടി വേണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെ‌ട്ടു. ഔദ്യോ​ഗിക ച‌ടങ്ങിൽ ​ഗണ​ഗീതം വേണ്ടായെന്നും സതീശൻ വ്യക്തമാക്കി. ആര്‍എസ്എസ് ഗണഗീതം ആര്‍എസ്എസ് വേദിയിൽ പാടിയാൽ മതിയെന്നും സതീശൻ പറഞ്ഞു. കുട്ടികൾ നിഷങ്കളങ്കമായി പാടിയതല്ലെന്നും പിന്നിൽ ആളുകൾ ഉണ്ടെന്നും സതീശൻ ആരോപിച്ചു. നവകേരള സർവേ സർക്കാർ ചെലവിൽ നടത്തുന്ന വിഷയത്തിൽ, നാട്ടുകാരുടെ പണമെടുത്ത് രാഷ്ട്രീയ പ്രവർത്തനം നടത്താൻ അനുവദിക്കില്ലെന്നായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ പ്രതികരണം.

നവകേരള സർവെ നിന്ദ്യമാണെന്നും സർക്കാർ ചെലവിൽ സർവെ നടത്താൻ അനുവദിക്കില്ലെന്നും സതീശൻ വ്യക്തമാക്കി. സർവെയ്ക്ക് വേണ്ടി പാർട്ടി സെക്രട്ടറി സർക്കുലർ ഇറക്കി. ആരോഗ്യ മേഖല വെൻ്റിലേറ്റലിലെന്നും പ്രതിപക്ഷ നേതാവ് ആവർത്തിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ചികിത്സ പിഴവിലായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ പ്രതികരണം. സിസ്റ്റം തകർത്തത് ആരോഗ്യമന്ത്രിയാണ്. ആരോഗ്യമന്ത്രി രാജിവച്ചു ഇറങ്ങി പോകണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിഎം ശ്രീ നടപ്പാക്കിയാൽ വൻ പ്രക്ഷോഭമെന്ന് വീണ്ടും സിപിഐ നേതാവ് കെ രാജൻ

0
തിരുവനന്തപുരം: കേന്ദ്രത്തിന്റെ പി എം ശ്രീ പദ്ധതി കേരളത്തിൽ നടപ്പാക്കാനുള്ള നീക്കത്തിനെതിരെ...

നിർമ്മലഗിരി കോളജിൽ എസ്എഫ്ഐ–കെഎസ്‌യു സംഘർഷം ; 20 പേർക്കെതിരെ കേസ്

0
കണ്ണൂർ: കൂത്തുപറമ്പ് നിർമ്മലഗിരി കോളജിലുണ്ടായ എസ്എഫ്ഐ–കെഎസ്‌യു സംഘർഷത്തിൽ കെഎസ്‌യു പ്രവർത്തകർക്കെതിരെയും കേസ്....

ദിമാ​ഗി നക്സൽ ആവർത്തിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമർശനവുമായി സിജെപി വക്താവ് സൗരവ് ദാസ്

0
ന്യൂഡൽഹി : ദിമാ​ഗി നക്സൽ ആവർത്തിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമർശനവുമായി സിജെപി...

പുരപ്പുര സോളാർ : സൗരോർജ ഉൽപാദനത്തിന് തിരിച്ചടി ; നെറ്റ് മീറ്റർ കിട്ടാനില്ല

0
തിരുവനന്തപുരം : ഗാർഹിക സൗരോർജ പ്ലാന്റുകൾ സ്ഥാപിച്ചവർക്ക് മാസങ്ങളായി നെറ്റ് മീറ്റർ...