തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഒരു കടലാസു പോലും മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ എറിഞ്ഞിട്ടില്ലെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ വാക്കുകൾ. സ്റ്റാലിൻ്റെ റഷ്യയുമല്ല, ഹിറ്റ്ലറുടെ ജർമനിയുമല്ല, ഇത് കേരളമാണ്. ഡിവൈഎഫ്ഐ ക്രിമിനലുകളും പോലീസുകാരും ചേർന്നാണ് അക്രമിച്ചതെന്ന് പറഞ്ഞ സതീശൻ മുഖ്യമന്ത്രി എന്തിനാണ് ഈ കസേരയിൽ തുടരുന്നതെന്നും ചോദിച്ചു. മുഖ്യമന്ത്രിയുടെ കലാപാഹ്വാനത്തിന് എതിരെ ഞങ്ങൾ കേസ് നൽകും. ആദ്യമായാണ് ഒരു മുഖ്യമന്ത്രി കലാപാഹ്വാനം നടത്തുന്നത്. പോലീസ് സ്റ്റേഷനിലും ഡിവൈഎഫ്ഐ ക്രിമിനലുകൾ മർദിച്ച സാഹചര്യത്തിൽ പോലീസിന് എന്താണ് വില? കസ്റ്റഡിയിൽ ഉള്ളവരെ സംരക്ഷിക്കാൻ കഴിയാത്ത പോലീസ് ആരെയാണ് സംരക്ഷിക്കുക? നവകേരള സദസ്സ് അശ്ലീല നാടകമാണെന്നും വിഡി സതീശൻ വിമർശിച്ചു. കുട്ടികളെ വെയിലത്ത് നിർത്തി മുദ്രാവാക്യം വിളിപ്പിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ എവിടെ പോയെന്നും വി ഡി സതീശൻ ചോദിച്ചു.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























